Indian soldier dead, terrorist attacks,

ശ്രീനഗര്‍: കശ്മീരിലെ ഷോപ്പിയാനിലുണ്ടായ തീവ്രവാദി ആക്രമണത്തില്‍ മരിച്ചവരില്‍ മലയാളി ജവാനും. പാലക്കാട് കോട്ടായി സ്വദേശി ശ്രീജിത്ത് ആണ് മരിച്ചത്. ശ്രീജിത്തിന്റെ മൃതദേഹം വെള്ളിയാഴ്ച സ്വദേശത്തെത്തിക്കും.

നേരത്തെ മദ്രാസ് എന്‍ജിനീയറിങ് ഗ്രൂപ്പില്‍ സേവനമനുഷ്ഠിച്ചിരുന്ന ശ്രീജിത്ത് രാജസ്ഥാനിലായിരുന്നു. ഒരു വര്‍ഷം മുമ്പാണ് ഡെപ്യൂട്ടേഷനില്‍ ഭീകരവിരുദ്ധ ഓപ്പറേഷനുകള്‍ നടത്തുന്ന രാഷ്ട്രീയ റൈഫിള്‍സില്‍ ചേര്‍ന്നത്.

രാഷ്ട്രീയ റൈഫിള്‍സിന്റെ നാല്‍പത്തിനാലാം റെജിമെന്റിലായിരുന്നു ശ്രീജിത്ത്. പുലര്‍ച്ചെ രണ്ട് മണിയോടെ പന്ത്രണ്ടാം സെക്ടറില്‍ പെട്രോളിങ്ങിനിടെയായിരുന്നു ആക്രമണം.

ആക്രമണത്തില്‍ ശ്രീജിത്തുള്‍പ്പടെ മൂന്ന് ജവാന്മാരും ഒരു സിവിലിയനും മരിച്ചു. രാവിലെയാണ് ശ്രീജിത് മരിച്ച വിവരം ബന്ധുക്കളറിയുന്നത്.

Top