ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ 2025-ല്‍ അഞ്ചു ലക്ഷം കോടിയാകുമെന്ന് കേന്ദ്രധനമന്ത്രാലയം

ന്യൂഡല്‍ഹി: ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ 2025ഓടെ അഞ്ചുലക്ഷം കോടിയാകുമെന്ന് കേന്ദ്രധനമന്ത്രാലയം. എട്ടു ശതമാനം വരെ വളര്‍ച്ച കൈവരിക്കാന്‍ കഴിയുന്ന തരത്തിലാണ് ഇന്ത്യയുടെ മുന്നേറ്റമെന്നും നാണയപ്പെരുപ്പം വര്‍ദ്ധിക്കരുതെന്ന റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിര്‍ദ്ദേശം ലംഘിക്കാതെയുള്ള വളര്‍ച്ചയാണിതെന്നും മന്ത്രാലയം വ്യക്തമാക്കി.

സ്റ്റാര്‍ട്ട് അപ്പുകള്‍, എംഎസ്എംഇ, അടിസ്ഥാന സൗകര്യ വികസനം എന്നിവയിലൂടെ വളര്‍ച്ചയുടെ പടവുകളിലേക്ക് കയറുകയാണ് ഇന്ത്യയെന്ന് കേന്ദ്ര സാമ്പത്തികകാര്യ സെക്രട്ടറി സുഭാഷ്ചന്ദ്ര ഗാര്‍ഗ് പറഞ്ഞു.

ലോകത്തിലെ ആറാമത്തെ വലിയ സാമ്പത്തിക ശക്തിയായ ഇന്ത്യയുടെ ജിഡിപി മൂല്യം ഇപ്പോള്‍ 2.5 ലക്ഷം കോടിയുടേതാണ്. മികച്ച രീതിയിലുള്ള സാമ്പത്തിക വളര്‍ച്ചയാണിത് സൂചിപ്പിക്കുന്നത്. അടുത്ത 78 വര്‍ഷങ്ങള്‍കൊണ്ട് അവശ്യവസ്തുക്കള്‍ ഉദ്പാദിപ്പിക്കുകയും കയറ്റുമതി ചെയ്യുകയും ചെയ്യണം. ഇതോടെ അഞ്ചുലക്ഷം കോടി എന്ന ലക്ഷ്യത്തിലെത്താനാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Top