വനിതാ ട്വന്റി-20 പരമ്പര ; ഇന്ത്യയ്‌ക്കെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് അഞ്ചു വിക്കറ്റ് ജയം

south africa

നിതാ ട്വന്റി-20 പരമ്പരയിലെ മൂന്നാം മല്‍സരത്തില്‍ ഇന്ത്യയ്‌ക്കെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് അഞ്ചു വിക്കറ്റ് ജയം. ഇന്ത്യ നേടിയ 134 റണ്‍സ് വിജയലക്ഷ്യം 19 ഓവറില്‍ ദക്ഷിണാഫ്രിക്കന്‍ പെണ്‍പട മറികടക്കുകയായിരുന്നു. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 17.5 ഓവറില്‍133 റണ്‍സിന് പുറത്തായിരുന്നു. 30 റണ്‍സ് മാത്രം വിട്ടുകൊടുത്ത് 5 വിക്കറ്റുകള്‍ നേടിയ ഷബ്‌നിം ഇസ്മായിലിന്റെ പ്രകടനമായിരുന്നു ഇന്ത്യയെ ചെറിയ സ്‌കോറില്‍ ഒതുക്കിയത്.

41 റണ്‍സെടുത്ത സുനെ ലൂസിന്റേയും 34 റണ്‍സെടുത്ത ട്രിയണുമാണ് ദക്ഷിണാഫ്രിക്കയുടെ വിജയം അനായാസമാക്കിയത്. 48 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ഹര്‍മന്‍ പ്രീത് കൗറാണ് ഇന്ത്യയ്ക്ക് ഭേദപ്പെട്ട സ്‌കോര്‍ നേടാന്‍ സഹായകമായത്. പൂജ വസ്ത്രാക്കര്‍ രണ്ടു വിക്കറ്റും സ്വന്തമാക്കി. 5 മല്‍സരങ്ങളുള്ള പരമ്പരയില്‍ ഇന്ത്യ 2 -1 ന് മുന്നിലാണ് ഇപ്പോള്‍.

Top