ഇന്ത്യന്‍ കമ്പനി സ്മാര്‍ട്ടോണ്‍ പുറത്തിറക്കുന്നു എസ്ആര്‍ടി ഫോണ്‍

ന്ത്യന്‍ കമ്പനിയായ സ്മാര്‍ട്ടോണ്‍ (smarton) സച്ചിന്‍ ടെണ്ടുല്‍ക്കറുടെ പേരില്‍ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ പുറത്തിറക്കുന്നു.

സച്ചിന്റെ പൂര്‍ണ്ണ പേരായ സച്ചിന്‍ രമേശ് ടെണ്ടുല്‍ക്കറിന്റെ ചുരുക്കമായ ‘എസ്ആര്‍ടി ഫോണ്‍’ എന്നാണ് ഫോണിന്റെ പേര്.

സ്മാര്‍ട്ടോണിന്റെ സഹഉടമയാണ് സച്ചിന്‍.മെയ് മൂന്നിന് ന്യൂഡല്‍ഹിയില്‍ നടക്കുന്ന ചടങ്ങില്‍ സച്ചിന്‍ തന്നെയാകും എസ്ആര്‍ടി ഫോണ്‍ അവതരിപ്പിക്കുക എന്നാണ് റിപ്പോര്‍ട്ട്.

ഫോണിന്റെ സവിശേഷതകള്‍ സംബന്ധിച്ച വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. ആന്‍ഡ്രോയ്ഡ് ന്യൂഗട്ടില്‍ പ്രവര്‍ത്തിക്കുന്ന മധ്യനിര ഫോണാകും എസ്ആര്‍ടി എന്നാണ് സൂചന.

സ്മാര്‍ട്ടോണിന്റെ രണ്ടാമത്തെ ഫോണാണ്‌ എസ്ആര്‍ടി. 5.5 ഇഞ്ച് ഡിസ്‌പ്ലേയില്‍ 2016 മെയില്‍ പുറത്തിറക്കിയ സ്മാര്‍ട്ടോണ്‍ ടി.ഫോണ്‍ (Smarton t.phone) ആണ് കമ്പനിയുടെ ആദ്യ ഫോണ്‍.

Top