വിയറ്റ്നാം യുദ്ധത്തിന് അമേരിക്ക ഉപയോഗിച്ച ‘എയർ കാവൽറി’ ഉപയോഗിക്കാൻ ഇന്ത്യയും

indian-army

വിയറ്റ്‌നാം യുദ്ധകാലത്ത് അമേരിക്ക ഉപയോഗിച്ച മാതൃകയിലുള്ള എയര്‍ കാവല്‍റി സൈനിക മാതൃക ഇന്ത്യന്‍ സൈന്യം പരീക്ഷിച്ചു. രാജസ്ഥാന്‍ മരുഭൂമിയിലാണ് പരീക്ഷണം നടത്തിയത്. ടാങ്കുകളും മറ്റ് യന്ത്രവത്കൃത ആയുധങ്ങളെയും പ്രതിരോധിക്കാന്‍ ശേഷിയുള്ള സായുധ ഹെലിക്കോപ്റ്റര്‍ ഉപയോഗിച്ചായിരുന്നു പരീക്ഷണം നടത്തിയത്.

ഭാവിയില്‍ കരസേനയെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണ് സായുധ ഹെലികോപ്റ്ററിന്റെ പരീക്ഷണം നടത്തിയത്. വിയറ്റ്‌നാം യുദ്ധകാലത്ത് അമേരിക്ക ശത്രുക്കളെ ലക്ഷ്യമിട്ടത് എയര്‍ കാവല്‍റി മാതൃകയിലൂടെയായിരുന്നു.
സായുധ ഹെലികോപ്റ്ററിന്റെ പരീക്ഷണത്തിലൂടെ യുദ്ധസന്നാഹങ്ങളില്‍ തന്നെ മാറ്റം വരുത്താനാണ് സൈന്യത്തിന്റെ പദ്ധതി.

military

ഇന്ത്യന്‍ കരസേനയുടെ പുതിയ ആശയമാണ് എയര്‍ കാവലറി. കരയുദ്ധത്തിന്റെ രീതി തന്നെ മാറ്റി ശത്രുക്കളെ സായുധ ഹെലിക്കോപ്റ്ററുകള്‍ ഉപയോഗിച്ച് വ്യോമാക്രമണത്തിലൂടെയും ഒപ്പം ടാങ്കുകള്‍ ഉപയോഗിച്ചും ഒരേ സമയം ആക്രമിക്കുന്ന പുതിയ സങ്കേതത്തിന്റെ ഭാഗമായാണ് ഈ പരീക്ഷണം നടത്തിയത്.

military

ടാങ്കുകളും മറ്റ് ആയുധങ്ങളുമായി പൂര്‍ണമായും സംയോജിപ്പിക്കാന്‍ കഴിയുന്ന തരത്തിലാണ് എയര്‍ കവല്‍റി പരീക്ഷണം. അമേരിക്ക 1954 മുതല്‍ 1975 വരെ യുദ്ധസമയത്ത് വിയറ്റ്‌നാമിലെ കാടുകളിലാണ് ഈ ആശയം ഉപയോഗിച്ചിരുന്നത്. പരീക്ഷണ പറക്കലില്‍ തന്നെ മികച്ച പ്രകടനമാണ് സായുധഹെലികോപ്റ്റര്‍ കാഴ്ച വെച്ചതെന്നാണ് റിപ്പോര്‍ട്ട്. സായുധ ഹെലികോപ്റ്ററിന്റെ വരവോടെ സൈന്യം കൂടുതല്‍ കാര്യക്ഷമമാകുമെന്നും, ആക്രമണങ്ങളില്‍ ഒന്നിലധികം മാര്‍ഗങ്ങളിലൂടെ തിരിച്ചടി സാധ്യമാകുമെന്നും സൈനിക മേധാവി പറഞ്ഞു.

ഹെലികോപ്റ്ററിന്റെ സഹായത്തോടെയുള്ള ആക്രമണമായതിനാല്‍ സമയ ദൈര്‍ഘ്യം കുറയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വളരെ ഫലപ്രദമായ രീതിയില്‍ തന്നെ നടപ്പാക്കാന്‍ കഴിയുമെന്നും, കൂടുതല്‍ മാര്‍ഗ്ഗങ്ങളിലൂടെ എയര്‍ കാവലറി ആശയം പ്രാവര്‍ത്തികമാക്കാമെന്നും അദ്ദേഹം പറഞ്ഞു.

soldiers

തീവ്രആധുനിക സെന്‍സറുകളും ഉയര്‍ന്ന ആയുധങ്ങളുമായി സജ്ജീകരിച്ചിട്ടുള്ള ഹെലികോപ്ടറുകള്‍ സൈന്യം ഘട്ടംഘട്ടമായി കൊണ്ടുവരുന്നുണ്ട്. അതിനാല്‍, രാജ്യത്തിന്റെ കിഴക്കും പടിഞ്ഞാറന്‍ അതിര്‍ത്തികളും നിരീക്ഷിക്കാനും സംരക്ഷിക്കാനും ശേഷി വര്‍ധിപ്പിക്കാന്‍ എയര്‍ കാവല്‍റി ആശയം ഉപയോഗപ്പെടുത്തേണ്ടതുണ്ടെന്ന് ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു. രാജ്യത്തിന്റെ കിഴക്ക് പടിഞ്ഞാറന്‍ അതിര്‍ത്തികളില്‍ നിരീക്ഷണം നടത്തുന്നതിന് എയര്‍ കാവല്‍റിയില്‍ അള്‍ട്രാ മോഡേണ്‍ സെന്‍സറുകളും ഉന്നത ശേഷിയുള്ള ആയുധങ്ങളും സ്ഥാപിച്ചിട്ടുണ്ട്.

military

വളരെ ഉയരത്തിലും ആക്രമണം നടത്താന്‍ കഴിയുന്ന ലൈറ്റ് കോമ്പാക്ട് ഹെലികോപ്റ്ററുകള്‍ ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡ് വികസിപ്പിച്ചിരുന്നു. ഇതിന് പുറമെ മള്‍ട്ടി റോള്‍ എഎച്ച്64 ‘ഇ ”അപ്പാച്ചെ ഹെലികോപ്റ്ററുകള്‍ അമേരിക്കന്‍ ഹെലികോപ്റ്റര്‍ നിര്‍മ്മാതാക്കള്‍ ബോയിങ് നിര്‍മ്മിച്ചിരുന്നു. കഴിഞ്ഞ ആഗസ്റ്റില്‍ പ്രതിരോധ മന്ത്രാലയം ആറ്‌ ആധുനിക അപ്പാച്ചെ ഹെലികോപ്ടറുകള്‍ വാങ്ങാന്‍ അനുമതി നല്‍കിയിരുന്നു. കരസേനയുടെ 4,168 കോടിയുടെ ആദ്യത്തെ ഫ്‌ളൈറ്റ് ഹെലികോപ്ടറായിരിക്കും ഇത്.

Top