പാക്ക് അധീന കാശ്മീരിൽ വീണ്ടും മിന്നൽ ആക്രമണത്തിനൊരുങ്ങി ഇന്ത്യൻ സൈന്യം

ഉധംപൂര്‍: പാക്ക് അധീന കശ്മീരില്‍ വീണ്ടും മിന്നല്‍ ആക്രമണത്തിനൊരുങ്ങി ഇന്ത്യന്‍ സൈന്യം.

അതിര്‍ത്തി കടന്ന് ഇന്ത്യയില്‍ ആക്രമണം നടത്താന്‍ ഭീകരര്‍ തയ്യാറെടുക്കുന്ന പശ്ചാത്തലത്തില്‍ വീണ്ടും മിന്നല്‍ ആക്രമണം നടത്തണമെന്ന ഇന്ത്യന്‍ സൈന്യത്തിന്റെ നിലപാടിന് പ്രതിരോധ മന്ത്രാലയം അനുമതി നല്‍കിയിട്ടുണ്ടെന്നാണ് സൂചന.

ഏത് നിമിഷവും ഇന്ത്യയുടെ ആക്രമണം പ്രതീക്ഷിക്കാവുന്ന അവസ്ഥയിലാണ് അതിര്‍ത്തിയില്‍.

2016 സെപ്തംബര്‍ 29ന് ഇന്ത്യ നടത്തിയ മിന്നല്‍ ആക്രമണത്തില്‍ അനവധി ഭീകരരും ചില പാക്ക് സൈനികരും കൊല്ലപ്പെട്ടിരുന്നു.

ഇതിനു ശേഷം ഇന്ത്യയുടെ ആക്രമണത്തിന്റെ പ്രചോദനം ഉള്‍ക്കൊണ്ട് ഇറാനും പാക്കിസ്ഥാന്‍ ഭീകര കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി പീരങ്കി ആക്രമണം നടത്തിയിരുന്നു.

ഒടുവില്‍ അടുത്തയിടെ അഫ്ഗാനിസ്ഥാനും അതിര്‍ത്തിയിലെ പാക്ക് ഭീകരരെ ആക്രമിച്ചിരുന്നു.
21469550_2000560800179784_1851469893_n
ചൈനയുടെ പിന്‍ബലത്തില്‍ ഇന്ത്യക്ക് നേരെ തിരിയുന്ന പാക്കിസ്ഥാനെതിരെ ഇറാനെയും അഫ്ഗാനിസ്ഥാനെയും മുന്‍ നിര്‍ത്തി ഇന്ത്യ നടത്തുന്ന തന്ത്രപരമായ തിരിച്ചടിയായാണ് ഈ ആക്രമണങ്ങളെ അന്താരാഷ്ട്ര സമൂഹം വിലയിരുത്തുന്നത്.

അതേസമയം പാക് അധീന കശ്മീരിലെ നിയന്ത്രണ രേഖക്കടുത്ത് തീവ്രവാദ ക്യാമ്പുകളുടെയും നുഴഞ്ഞുകയറ്റ കേന്ദ്രങ്ങളുടേയും എണ്ണം വര്‍ധിച്ചുവരികയാണെന്ന് ആര്‍മി കാമന്‍ഡര്‍ ലെഫ്. ജനറല്‍ ദേവരാജ് അന്‍പു പറഞ്ഞു. ഇന്ത്യയിലേക്ക് ഒളിച്ചു കടക്കുന്നതിനായി 475 ഓളം തീവ്രവാദികള്‍ നിയന്ത്രണരേഖയില്‍ കാത്തിരിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

അതിര്‍ത്തിയിലെ നുഴഞ്ഞു കയറ്റ ശ്രമങ്ങളുടെ എണ്ണത്തിലും വലിയ വര്‍ധനയാണ് ഉണ്ടായത്. എന്നാല്‍ അവയില്‍ വളരെ കുറച്ച് ശ്രമങ്ങള്‍ മാത്രമേ വിജയിച്ചിട്ടുള്ളൂ. ഈ വര്‍ഷം മാത്രം 144 തീവ്രവാദികളെയാണ് സുരക്ഷാ സേന വധിച്ചത്. എന്നിരുന്നാലും കശ്മീരിലെ സുരക്ഷാ സ്ഥിതി നിയന്ത്രണവിധേയമാണ്.
21469499_2000560786846452_1684848261_n
വിഘടന വാദികള്‍ക്ക് വേണ്ടിയുള്ള ദേശീയ അന്വേഷണ ഏജന്‍സികളുടെ തിരച്ചിലും തീവ്രവാദി നേതാക്കളുടെ കൊലപാതകവും കശ്മീരിലെ സുരക്ഷാക്രമീകരണങ്ങള്‍ വര്‍ധിപ്പിക്കാന്‍ സഹായിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

നിയന്ത്രണ രേഖയില്‍ എത്ര തീവ്രവാദികള്‍ ഒളിച്ചിരിപ്പുണ്ടെന്ന് കൃത്യമായി പറയാന്‍ സാധിക്കില്ല. എന്നാല്‍ വടക്കന്‍ കശ്മീര്‍ അതിര്‍ത്തിയില്‍ 250 ഓളം തീവ്രവാദികളും ജമ്മുവിന്റെ തെക്കന്‍ അതിര്‍ത്തികളില്‍ 225ഓളം തീവ്രവാദികളും തമ്പടിച്ചിട്ടുണ്ടെന്നാണ് മനസ്സിലാക്കാന്‍ സാധിച്ചിട്ടുള്ളതെന്നും നോര്‍ത്തേണ്‍ കമാന്‍ഡ് കമാന്‍ഡിംഗ് ഓഫീസറായ ദേവരാജ് അന്‍പു വ്യക്തമാക്കി.

Top