ഇന്ത്യന്‍ സേനയ്ക്ക് അപ്പാച്ചെ ഹെലികോപ്റ്ററുകളുടെ വില്‍പ്പന അമേരിക്ക അംഗീകരിച്ചു

യുഎസ് :ഇന്ത്യന്‍ സൈന്യത്തിന് ആകാശ കരുത്തേകാന്‍ അപ്പാച്ചെ എ.എച്ച് 64 ഹെലികോപ്റ്ററുകളെത്തുന്നു. ആദ്യമായിട്ടാണ് ഇന്ത്യ പോര്‍ ഹെലികോപ്റ്ററുകള്‍ വാങ്ങുന്നത്. ഉത്തരവ് ചൊവ്വാഴ്ച അമേരിക്കന്‍ കോണ്‍ഗ്രസ് അംഗീകരിച്ചു, ഈ ഇടപാടിന് യാതൊരു തടസ്സവും ഉണ്ടാകില്ലെന്നും വ്യക്തമാക്കി.

യു.എസില്‍ നിന്ന് ആറ് കോപ്റ്ററുകള്‍ വാങ്ങുന്ന കരാറിന് ഇന്ത്യന്‍ പ്രതിരോധ കൗണ്‍സില്‍ കഴിഞ്ഞ ആഗസ്റ്റില്‍ പച്ചക്കൊടി കാട്ടിയിരുന്നെങ്കിലും നടപടികളിലേക്ക് എത്തിയിരുന്നില്ല. കേന്ദ്ര സര്‍ക്കാരും കരാറില്‍ താല്‍പര്യം പ്രകടിപ്പിച്ചതോടെ നടപടികള്‍ വേഗത്തിലാകുമെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ സൂചന നല്‍കുന്നത്.

മിനുട്ടില്‍ 128 മിസൈലുകള്‍ ശത്രുക്കള്‍ക്ക് നേരെ പ്രയോഗിക്കാന്‍ കഴിയുന്ന അപ്പാച്ചെ എ.എച്ച് 64 ഇ കോപ്റ്ററുകളില്‍, ആക്രമണങ്ങളെ ചെറുക്കാനും പ്രത്യേക സംവിധാനങ്ങളുണ്ട്. ടി 700 ടര്‍ബോ ഷാഫ്റ്റ് എഞ്ചിനുകളിലാണ് പ്രവര്‍ത്തിക്കുന്നത്. പൈലറ്റുള്‍പ്പെടെ രണ്ട് പേര്‍ക്കാണ് ഒരു സമയം സഞ്ചരിക്കാനാവുന്നത്. കോപ്റ്ററും അനുബന്ധ ഉപകരണങ്ങളുമടക്കം 4168 കോടി രൂപയാണ് പ്രതീക്ഷിക്കുന്ന തുക.

ഇന്ത്യയുടെ പ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ അപ്പാച്ചെ ഹെലികോപ്പ്റ്ററിന് സാധിക്കും. കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ നടന്ന പ്രതിരോധ പര്‍ച്ചേസ് കൗണ്‍സില്‍ (ഡിഎസി), പ്രതിരോധമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ചെയര്‍മാന്‍മാരായിരുന്ന കാലത്ത്, കരസേനയില്‍ പോരാടുന്ന ഹെലികോപ്ടര്‍ സ്വന്തമാക്കാനുള്ള നിര്‍ദേശം അംഗീകരിക്കപ്പെട്ടിരുന്നു.

Top