വാട്‌സ്ആപ്പ് ഗ്രൂപ്പ് സെറ്റിംഗ്‌സ് ഭേദഗതി ചെയ്യണമെന്ന് ഇന്ത്യന്‍ ആക്ടിവിസ്റ്റുകള്‍

whatsapp

ന്യൂഡല്‍ഹി: വാട്‌സ്ആപ്പ് ഉള്‍പ്പെടെയുള്ള മെസേജിങ് ആപ്പുകള്‍ അവരുടെ ഗ്രൂപ്പ് സെറ്റിംഗ്‌സ് ഭേദഗതി ചെയ്യണമെന്ന ആവശ്യവുമായി ഇന്ത്യന്‍ ആക്ടിവിസ്റ്റുകള്‍ രംഗത്ത്. ഉപഭോക്താക്കളുടെ അനുവാദമില്ലാതെ ഗ്രൂപ്പ് ചാറ്റുകളില്‍ ചേര്‍ക്കാന്‍ പറ്റാത്ത വിധം സെറ്റിംഗ്‌സില്‍ മാറ്റം വരുത്തണമെന്ന ആവശ്യമുന്നയിച്ച് സോഫ്റ്റ് വെയര്‍ ഫ്രീഡം ലോ സെന്ററുകളും മറ്റു ചില സംഘടനകളുമാണ് രംഗത്തെത്തിയത്. ഇതുസംബന്ധിച്ച് വാട്‌സ്ആപ്പ്, ടെലഗ്രാം, സിഗ്നല്‍ തുടങ്ങിയ ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പുകള്‍ക്ക് കത്തയയ്ക്കുകയും ചെയ്തു.

മെസേജിങ് ആപ്പുകളിലെ അപകടകാരികളെ ബ്ലോക്ക് ചെയ്യുന്ന സംവിധാനവും ഗ്രൂപ്പുകളിലൂടെ പരാജയപ്പെടുന്നുണ്ട്. ബ്ലോക്ക് ചെയ്യപ്പെട്ട ആള്‍ക്ക് ഗ്രൂപ്പുകളിലൂടെ തടസമില്ലാതെ ബന്ധം തുടരാമെന്നും ഇത്തരം ഗ്രൂപ്പുകളിലൂടെ വ്യക്തി അധിക്ഷേപങ്ങള്‍ നടക്കാമെന്നും ഇതിനെതിരെ നടപടിയുണ്ടാവണമെന്നും കത്തില്‍ ആവശ്യപ്പെട്ടു.

ഇത് മോശം അവസ്ഥയാണെന്നും ആളുകള്‍ അവര്‍ക്ക് ഇഷ്ടമില്ലാത്ത കണ്ടന്റുകളിലേക്ക് എത്തിപ്പെടാനിടയുണ്ടെന്നും സ്വകാര്യതയ്ക്ക് ഭീഷണിയാണെന്നും ആക്ടിവിസ്റ്റുകള്‍ അഭിപ്രായപ്പെടുന്നു.

Top