ട്വന്റി 20 ക്രിക്കറ്റ് പരമ്പര, ന്യൂഡിലന്‍ഡിനെതിരേ ഇന്ത്യക്ക് ആദ്യ ജയം

ന്യൂഡല്‍ഹി: ട്വന്റി 20 ക്രിക്കറ്റില്‍ ന്യൂഡിലന്‍ഡിനെതിരേ ഡല്‍ഹിയിലെ ഫിറോസ് ഷാ കോട്ല സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 53 റണ്‍സിന്റെ ജയം സ്വന്തമാക്കി ഇന്ത്യ.

ഇന്ത്യ ഉയര്‍ത്തിയ 203 റണ്‍സ് പിന്തുടര്‍ന്ന കിവീസിന് എട്ടു വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സ് മാത്രമാണു നേടാന്‍ കഴിഞ്ഞത്.

വിരമിക്കുന്ന വെറ്ററന്‍ ബൗളര്‍ ആശിഷ് നെഹ്റയ്ക്കു വിജയത്തോടെ യാത്രയയപ്പ് നല്‍കാനും ഇന്ത്യക്കു കഴിഞ്ഞു. മുമ്പ് ആറു തവണ ട്വന്റി 20 ക്രിക്കറ്റില്‍ ഏറ്റുമുട്ടിയപ്പോഴും വിജയം കിവീസിനൊപ്പമായിരുന്നു. ജയത്തോടെ മൂന്നു മത്സര പരമ്പരയില്‍ ഇന്ത്യ മുന്നിലെത്തി.

Top