ഓസീസിനെയും തകര്‍ത്തു; ലോക റാങ്കിംഗില്‍ ഇന്ത്യൻ ടീം ഒന്നാംസ്ഥാനത്ത്

നാഗ്പുര്‍: ഏകദിനത്തിലെ അവസാന മത്സരത്തിലും ഓസ്ട്രേലിയയെ പരാജയപ്പെടുത്തി ഇന്ത്യ.

ഓസീസ് ഉയര്‍ത്തിയ 243 റണ്‍സ് വിജയലക്ഷ്യം 43 പന്ത് ശേഷിക്കെ ഇന്ത്യ മറികടന്നു. ഏഴ് വിക്കറ്റിനാണ് ഇന്ത്യ വിജയം നേടിയത്. പരമ്പരയിലെ അഞ്ചില്‍ നാലു മത്സരങ്ങളും ജയിച്ച ഇന്ത്യ ഇതോടെ ലോക റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തെത്തി.

രോഹിത് ശര്‍മയുടെ സെഞ്ചുറിയും (125) അജിങ്ക്യ രഹാനെയുടെ (61) അര്‍ധ സെഞ്ചുറിയുമാണ് ഓസീസിനെ അനായാസം മറികടക്കാന്‍ ഇന്ത്യയെ സഹായിച്ചത്. ഓപ്പണിംഗ് വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 124 റണ്‍സിന്റെ കൂട്ടുകെട്ടാണ് സൃഷ്ടിച്ചത്. 109 പന്തില്‍ അഞ്ച് സിക്സും 11 ഫോറും അടങ്ങുന്നതാണ് രോഹിത് ശര്‍മയുടെ ഇന്നിംഗ്സ്. രാഹനെ 74 പന്തില്‍ ഏഴ് തവണയാണ് പന്തിനെ അതിര്‍ത്തി കടത്തിയത്.

Top