ഇന്ത്യ പാക്കിസ്ഥാനിലും പാക്കിസ്ഥാന്‍ ഇന്ത്യയിലും ക്രിക്കറ്റ് കളിക്കില്ലെന്ന് അമിത് ഷാ

ന്യൂഡല്‍ഹി: പാക്കിസ്ഥാന്‍ ഇന്ത്യയിലും ഇന്ത്യ പാക്കിസ്ഥാനിലും ഉടനെയൊന്നും ക്രിക്കറ്റ് കളിക്കില്ലെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ.

ഇന്ത്യയും പാക്കിസ്ഥാനും രാജ്യാന്തര ടൂര്‍ണമെന്റുകളില്‍ ഏറ്റുമുട്ടുമെങ്കിലും ഇരുരാജ്യങ്ങളും ഇന്ത്യയിലോ പാക്കിസ്ഥാനിലോ കളിക്കില്ലെന്ന് അമിത് ഷാ വ്യക്തമാക്കി.

പാക്കിസ്ഥാനുമായുള്ള ദ്വിരാഷ്ട്ര ക്രിക്കറ്റ് ടൂര്‍ണമെന്റ് ഉണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു. ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ഫൈനലില്‍ ഇന്ത്യയും പാക്കിസ്ഥാനും ഞായറാഴ്ച ഏറ്റമുട്ടാനിരിക്കെയാണ് അദ്ദേഹത്തിന്റെ പരമാര്‍ശം.

Top