India will be among top 3 countries in S&T by 2030-Modi

ന്യൂഡല്‍ഹി: 2030ല്‍ ഇന്ത്യ ശാസ്ത്ര സങ്കേതിക രംഗത്ത് ലോകത്തെ ഏറ്റവും മികച്ച മൂന്ന് രാജ്യങ്ങളില്‍ ഒന്നാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.

ശാസ്ത്രത്തെ സഹായിക്കുന്നതിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ശാസ്ത്രവും സാങ്കേതിക വിദ്യയും രാജ്യത്തിന്റെ വികസനത്തില്‍ സുപ്രധാന ഘടകങ്ങളാണെന്നും മോദി പറഞ്ഞു.

ശ്രീ വെങ്കിടേശ്വര സര്‍വകലാശാലയില്‍ നടക്കുന്ന ദേശീയ സയന്‍സ് കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തെ ശാസ്ത്ര സാങ്കേതിക സ്ഥാപനങ്ങള്‍ ഇനിയും വളരേണ്ടതുണ്ട്. നമ്മുടെ സാമൂഹ്യ ക്ഷേമ മന്ത്രാലയം ശാസ്ത്രത്തെ ഉപയോഗപ്പെടുത്തേണ്ടതുണ്ട്. പെണ്‍കുട്ടികള്‍ക്ക് പ്രാഥമിക വിദ്യാഭ്യാസം നല്‍കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും അവരെ മുന്‍നിരയിലേക്ക് കൊണ്ടുവരണമെന്നും സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി ഉത്പാദന മേഖല വികസിപ്പിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

Top