മഴ ചതിച്ചു: ഇന്ത്യ-ദക്ഷിണാഫ്രിക്ക വനിത ടി20 നാലാം മത്സരം ഉപേക്ഷിച്ചു

ജൊഹന്നാസ്ബര്‍ഗ്:ഇന്ത്യ-ദക്ഷിണാഫ്രിക്ക വനിത ടീമുകള്‍ തമ്മിലുള്ള ടി20 പരമ്പരയിലെ നാലാം മത്സരം മഴ മൂലം ഉപേക്ഷിച്ചു. ടോസ് നേടിയ ഇന്ത്യ ആതിഥേയരെ ബാറ്റിംഗിനയയ്ക്കുകയായിരുന്നു.

മികച്ച തുടക്കമാണ് ദക്ഷിണാഫ്രിക്കന്‍ ഓപ്പണിംഗ് കൂട്ടുകെട്ട് നല്‍കിയത്. 15.3 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 130/3 എന്ന നിലയില്‍ ദക്ഷിണാഫ്രിക്ക ബാറ്റിംഗ് തുടരുമ്പോഴാണ് മഴ വില്ലനായി എത്തിയത്.

ലിസെല്ലേ ലീ(58*), ഡെന്‍ വാന്‍ നീകെര്‍ക്ക്(55) എന്നിവരാണ് ദക്ഷിണാഫ്രിക്കയ്ക്കായി മികവ് പുലര്‍ത്തിയത്. ഇന്ത്യയുടെ ദീപ്തി ശര്‍മ്മ രണ്ട് വിക്കറ്റ് നേടി. മത്സരം ഉപേക്ഷിച്ചതോടെ ഇന്ത്യ 2-1നു ലീഡ് നിലനിര്‍ത്തുകയായിരുന്നു.

Top