ആഫ്രിക്കന്‍ മണ്ണില്‍ ടി20 പരമ്പരയും നേടി ഇന്ത്യന്‍ വനിതകള്‍

ന്യൂലാന്‍ഡ്:ദക്ഷിണാഫ്രിക്കയ്‌ക്കെതിരേയുള്ള ട്വന്റി20 പരമ്പര ഇന്ത്യന്‍ വനിതകള്‍ 3-1ന് സ്വന്തമാക്കി.കേപ്പ് ടൗണില്‍ നടന്ന അഞ്ചാമത്തെയും അവസാനത്തെയുമായ ട്വന്റി മത്സരത്തില്‍ 54 റണ്‍സിനാണ് ഇന്ത്യ ജയിച്ചത്.

പരമ്പരയിലെ ആദ്യത്തെ രണ്ട് മത്സരവും ഇന്ത്യ ജയിച്ചിരുന്നു. മൂന്നാം മത്സരം ദക്ഷിണാഫ്രിക്ക സ്വന്തമാക്കിയപ്പോള്‍ നാലാം മത്സരം മഴമൂലം ഉപേക്ഷിക്കുകയിരുന്നു.

167 റണ്‍സിന്റെ വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്ക 18 ഓവറില്‍ 112 റണ്‍സിന് പുറത്താവുകയായിരുന്നു.

ടോസ് നേരിയ ദക്ഷിണാഫ്രിക്ക ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. 50 ബോളില്‍ നിന്നും എട്ടു ഫോറുകളും മൂന്നു സിക്‌സറുകളും അടക്കം 62 റണ്‍സ് നേടിയ മിതാലി രാജും 34 ബോളില്‍ നിന്നും 44 റണ്‍സ് നേടിയ റോഡ്രിഗസും ഇന്ത്യന്‍ നിരയില്‍ ബാറ്റിംഗില്‍ തിളങ്ങി. കളി തീരുമ്പോള്‍ 27 റണ്‍സുമായി ഇന്ത്യന്‍ നായിക ഹര്‍മന്‍ പ്രീത് സിങ് പുറത്താകാതെ നില്‍ക്കുകയായിരുന്നു.

മൂന്നു വിക്കറ്റ് നേടിയ ശിഖ പാണ്ഡെയും രണ്ടു വിക്കറ്റ് നേടിയ പൂജയുമാണ് കളി ഇന്ത്യന്‍ വരുതിയില്‍ നിര്‍ത്തിയത്.

Top