india-vs-england-rajkot-test-day

രാജ്‌കോട്ട്: രാജ്‌കോട്ട് ടെസ്റ്റ് ക്രിക്കറ്റ് മത്സരത്തില്‍ ഇംഗ്ലണ്ട് ഇന്ത്യയ്‌ക്കെതിരെ ശക്തമായി മുന്നേറുന്നു .ഇംഗ്ലണ്ടിന്റെ ജോ റൂട്ട് നാലു വിക്കറ്റിന് 311 റണ്‍സെടുത്തു.

റൂട്ട് 180 പന്തുകളില്‍ നിന്നു 124 റണ്‍സെടുത്തപ്പോള്‍ നാലാം ടെസ്റ്റ് സെഞ്ചുറി ലക്ഷ്യമിടുന്ന മോയിന്‍ അലി 99 റണ്‍സോടെ ക്രീസിലുണ്ട്.മൈക്കല്‍ ക്ലാര്‍ക്ക് 2013 ല്‍ ചെന്നൈയില്‍ 130 റണ്‍സ് നേടിയതിനു ശേഷം ഇംഗ്ലണ്ടിന് വേണ്ടിയുള്ള ഇന്ത്യയിലെ ആദ്യ സെഞ്ചുറിയാണ് റൂട്ടിന്റേത്. കൂടാതെ കഴിഞ്ഞ 21 ഇന്നിങ്‌സിനിടെ ഇന്ത്യയില്‍ ആദ്യമായാണ് ടീം 300 ന് മേലെ റണ്‍സ് നേടുന്നത്.

മൂന്നു വിക്കറ്റിന് 102 റണ്‍സുമായി ഇംഗ്ലണ്ടിനെ റൂട്ട് അലി സഖ്യം നാലാം വിക്കറ്റില്‍ നേടിയ 179 റണ്‍സാണ് ഇംഗ്ലണ്ടിനെ സുരക്ഷിതമായ നിലയിലെത്തിച്ചത്. അലിക്കൊപ്പം ബെന്‍ സ്റ്റോക്‌സാണ്(19) ക്രീസിലുള്ളത്.

ഇംഗ്ലണ്ടുമായുള്ള ആദ്യ പരമ്പരയില്‍ തന്നെ മികച്ച വിജയം നേടിയെടുക്കാമെന്ന പ്രതീക്ഷയിലാണ് ഇന്ത്യ.

Top