വനിതാ ക്രിക്കറ്റ് ലോകകപ്പ്; സെമിയില്‍ ഇന്ത്യയെ നേരിടാന്‍ കരുത്തരായ ഓസീസ്

Untitled-1India

ലണ്ടന്‍ : ന്യൂസിലന്‍ഡിനെ കൂറ്റര്‍ സ്‌കോറിന് തറപറ്റിച്ച് സെമി ഫൈനലിലെത്തിയ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിനെ ഐ.സി.സി ലോകകപ്പില്‍ കാത്തിരിക്കുന്നത് കരുത്തരായ ഓസ്‌ട്രേലിയ.

വ്യാഴാഴ്ചയാണ് ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള സെമി ഫൈനല്‍. നാളെ നടക്കുന്ന ആദ്യ സെമിഫൈനലില്‍ ഇംഗ്‌ളണ്ട് ദക്ഷിണാഫ്രിക്കയെ നേരിടും.

ഏഴ് മത്സരങ്ങളില്‍ അഞ്ചെണ്ണം ജയിച്ച് 10 പോയിന്റുമായി പട്ടികയിലെ മൂന്നാംസ്ഥാനക്കാരായാണ് ഇന്ത്യ സെമിയിലേക്ക് പ്രവേശിച്ചത്. ഏഴ് കളിയില്‍ ആറെണ്ണം ജയിച്ച ഇംഗ്‌ളണ്ടാണ് ഒന്നാംസ്ഥാനത്ത്. ഓസ്‌ട്രേലിയ രണ്ടാമതും ദക്ഷിണാഫ്രിക്ക നാലാമതുമാണ്.

പ്രാഥമിക റൗണ്ടില്‍ നടന്ന മത്സരത്തില്‍ ഇന്ത്യ ഓസ്‌ട്രേലിയയോട് എട്ട് വിക്കറ്റിന് തോറ്റിരുന്നു. ഇതോടെയാണ് ഇന്ത്യയ്ക്ക് ന്യൂസിലന്‍ഡുമായുള്ള അവസാന മത്സരം നിര്‍ണായകമായത്. ഈ മത്സരത്തില്‍ 186 റണ്‍സിനായിരുന്നു ഇന്ത്യയുടെ വിജയം.Related posts

Back to top