പൂജാരക്ക് ഡബിള്‍ , സാഹയ്ക്ക് സെഞ്ചുറി ; റാഞ്ചി ടെസ്റ്റില്‍ ഇന്ത്യക്ക് ലീഡ്

poojara

റാഞ്ചി: ചേതേശ്വര്‍ പൂജാരയുടെയും വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ വൃദ്ധിമാന്‍ സാഹയുടെയും മികവില്‍ ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റില്‍ ഇന്ത്യക്ക് ലീഡ്. ഇന്ത്യക്ക് ഒന്നാം ഇന്നിംഗ്‌സില്‍ 12 റണ്‍സ് ലീഡാണുള്ളത്. ഇന്ത്യന്‍ സ്‌കോര്‍ 500 കടന്നു.

കരിയറിലെ മൂന്നാം ടെസ്റ്റ് സെഞ്ചുറി കുറിച്ച വൃദ്ധിമാന്‍ സാഹയും രവീന്ദ്ര ജഡേജയുമാണ് ക്രീസില്‍. മൂന്നാം ഇരട്ടസെഞ്ചുറി കുറിച്ച ചേതേശ്വര്‍ പൂജാരയും 525 പന്തില്‍ 202 റണ്‍സെടുത്ത് മടങ്ങി. നഥാന്‍ ലിയോണാണ് പൂജാരയെ പുറത്താക്കിയത്.

ഇന്നലെ ആറ് വിക്കറ്റിന് 360 റണ്‍സെന്ന നിലയിലായിരുന്നു ഇന്ത്യ മൂന്നാം ദിനം ബാറ്റിങ് അവസാനിപ്പിച്ചത്. ലോകേഷ് രാഹുലിന്റെയും മുരളി വിജയിയുടെയും അര്‍ധ സെഞ്ച്വറികളുടെ കരുത്തിലാണ് ഇന്ത്യ 360 റണ്‍സിലെത്തിയത്. കരുതലോടെ കളിക്കാനായിരുന്നു ഇന്നലെ ചേതേശ്വര്‍ പൂജാര ശ്രമിച്ചത്.Related posts

Back to top