റാഞ്ചി ടെസ്റ്റില്‍ ഇന്ത്യ ഓസീസിനെതിരെ 152 റണ്‍സ് ഒന്നാം ഇന്നിങ്‌സ് ലീഡുമായി ഡിക്ലയര്‍ ചെയ്തു

india

റാഞ്ചി: ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റില്‍ ഒന്‍പത് വിക്കറ്റിന് 603 റണ്‍സെന്ന നിലയില്‍ ഒന്നാം ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്ത ഇന്ത്യ, 152 റണ്‍സിന്റെ നിര്‍ണായകമായ ഒന്നാം ഇന്നിങ്‌സ് ലീഡ് സ്വന്തമാക്കി.

രാജ്യാന്തര കരിയറിലെ ദൈര്‍ഘ്യമേറിയ ഇന്നിങ്‌സുമായി മൂന്നാം ഇരട്ടസെഞ്ചുറി നേടിയ ചേതേശ്വര്‍ പൂജാരയുടെയും (202), മൂന്നാം സെഞ്ചുറി നേടിയ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ വൃദ്ധിമാന്‍ സാഹയുടെയും പ്രകടനമാണ് ഇന്ത്യയ്ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്.

ഇരുവരും പുറത്തായശേഷം അര്‍ധസെഞ്ചുറി നേടിയ രവീന്ദ്ര ജഡേജയാണ് (55 പന്തില്‍ പുറത്താകാതെ 54) സ്‌കോര്‍ 600 കടത്തിയത്.

പരമ്പരയില്‍ ഇതുവരെ പിറന്ന ഏറ്റവും ഉയര്‍ന്ന ടീം ടോട്ടലാണ് ഇന്ത്യയുടേത്. ഏഴാം വിക്കറ്റില്‍ പൂജാര-സാഹ സഖ്യം കൂട്ടിച്ചേര്‍ത്ത 199 റണ്‍സാണ് ഇന്ത്യന്‍ ഇന്നിങ്‌സില്‍ നിര്‍ണായകമായത്.Related posts

Back to top