ചരിത്രം എഴുതിയ ടെസ്റ്റ് ; ഇന്ത്യക്ക് മുന്നില്‍ തോറ്റ് അഫ്ഗാനിസ്ഥാന്‍

test

ബെഗളൂരു: ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന അന്താരാഷ്ട്ര ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യന്‍ ബൗളര്‍മാരുടെ തകര്‍പ്പന്‍ പ്രകടനത്തില്‍ അഫ്ഗാന്‍ തകര്‍ന്നടിഞ്ഞു. 27.5 ഓവറില്‍ അഫ്ഗാനിസ്ഥാന്‍ 109 റണ്‍സിന് പുറത്തായി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 474 റണ്‍സാണ് നേടിയത്.

അശ്വിനും ഇഷാന്ത് ശര്‍മ്മയും നയിക്കുന്ന ഇന്ത്യന്‍ ബൗളിംഗ് ആക്രമണത്തിന് മുന്നില്‍ അഫ്ഗാനിസ്ഥാന് അടിതെറ്റുകയായിരുന്നു. മുഹമ്മദ് നബി,അസ്ഗര്‍ സ്റ്റാനിക്‌സായി,ഹഷ്മത്തുള്ള ഷഹീദി,യമീന്‍ അഹമദ്‌സായി എന്നിവരുടെ നാല് വിക്കറ്റാണ് അശ്വിന്‍ വീഴ്ത്തിയത്. രവീന്ദ്ര ജഡേജയും ഇഷാന്ത് ശര്‍മ്മയും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. ഉമേഷ് യാദവ് ഒരു വിക്കറ്റും വീഴ്ത്തി.

അഫ്ഗാന്‍ ബാറ്റിംഗ് നിരയില്‍ മുഹമ്മദ് നബി(24) മാത്രമാണ് ഇന്ത്യക്കെതിരെ പൊരുതിയത്. മുഹമ്മദ് ഷെഹ്‌സാദ്(14), ജാവേദ് അഹമ്മദ്(1), റഹ്മത് ഷാ(14), അസ്ഗര്‍ സ്റ്റാനിക്‌സായി(11), അഫ്‌സര്‍ സാസായി(4),ഹഷ്മത്തുള്ള ഷഹീദി(11), റഷീദ് ഖാന്‍(7), മുജീബ് ഉര്‍ റഹ്മാന്‍(15), യമീന്‍ അഹമദ്‌സായി(1), വഫാദാര്‍(6 ) എന്നിങ്ങനെയാണ് അഫ്ഗാന്റെ ബാറ്റിംഗ് നിര നേടിയത്.

അഫ്ഗാനിസ്ഥാന്റെ ആദ്യ അന്താരാഷ്ട്ര ടെസ്റ്റ് ക്രിക്കറ്റ് മത്സരമായിരുന്നു ഇന്ത്യയുമായി നടന്നത്. ആദ്യ മത്സരത്തില്‍ തന്നെ പരാജയം ഏറ്റു വാങ്ങേണ്ടി വന്നിരിക്കുകയാണ് അഫ്ഗാന്‍ പടയ്ക്ക്.

Top