ഇന്ത്യയും യു എസും സംയുക്തമായി പ്രഥമ സൈനീക പരിശീലനം നടത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി : ഇന്ത്യയും യുഎസും സംയുക്തമായി പ്രഥമ സൈനീക പരിശീലനം നടത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. ഈ വര്‍ഷം അവസാനം നടത്താനാണ് തീരുമാനമെന്ന്‌ പ്രതിരോധ മന്ത്രാലയത്തിലെ ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ അറിയിച്ചു. ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലാണെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയുടെയും അമേരിക്കയുടെയും സായുധസേനയിലെ മൂന്ന് വിഭാഗങ്ങളും പ്രത്യേക സൈനിക പരിശീലനങ്ങളാണ് നടത്തുന്നത്. സെപ്റ്റംബര്‍ മാസത്തില്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജും പ്രതിരോധ മന്ത്രി നിര്‍മല സീതാരാമനും, യു എസ് സ്‌റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ,പ്രതിരോധ സെക്രട്ടറി ജെിംസ് മാറ്റിസ് എന്നിവര്‍ നടത്തുന്ന 2 പ്ലസ് 2 കൂടിക്കാഴ്ചയില്‍ സൈനിക പരിശീലനം സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ചയേക്കുമെന്നാണ് കരുതുന്നത്. മൂന്ന് വിഭാഗങ്ങളിലായുള്ള രണ്ടാമത് അന്താരാഷ്ട്ര സൈനികാഭ്യാസമായിരിക്കും നടക്കുന്നത്.

Top