ജനങ്ങള്‍ക്ക് വിശ്വാസം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സര്‍ക്കാരിനെയെന്ന് പഠനം

modi

ന്യൂഡല്‍ഹി: ഇന്ത്യക്കാര്‍ക്ക് വിശ്വാസം പ്രധാനമന്ത്രി നരേന്ദ്രമോദി നയിക്കുന്ന എന്‍ ഡി എ സര്‍ക്കാരിനെയെന്ന് പഠന റിപ്പോര്‍ട്ട്.

ഓര്‍ഗനൈസേഷന്‍ ഫോര്‍ ഇക്കണോമിക് കോഓപ്പറേഷന്‍ ആന്‍ഡ് ഡെവലപ്‌മെന്റിന്റെ (ഒഇസിഡി) ഗവണ്‍മെന്റ് അറ്റ് എ ഗ്ലാന്‍സ് നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തല്‍.

എന്‍ ഡി എ സഖ്യത്തില്‍ 73 ശതമാനം ഇന്ത്യക്കാരും വിശ്വസിക്കുന്നുവെന്നാണ് കണ്ടെത്തിയത്. ലോകത്തെ ഏറ്റവും ഉയര്‍ന്ന കണക്കാണിത്.

പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ നേതൃത്വത്തിലുള്ള കനേഡിയന്‍ സര്‍ക്കാരിനാണ് രണ്ടാം സ്ഥാനത്തോടെ 62 ശതമാനം പൗരന്‍മാരുടെ ആത്മവിശ്വാസം. ജനസംഖ്യയില്‍ 58 ശതമാനം ജനങ്ങള്‍ക്കും വിശ്വാസമുള്ള തുര്‍ക്കിയാണ് മൂന്നാം സ്ഥാനത്താണ്.

പട്ടാള അട്ടിമറി ശ്രമം നടന്ന തുര്‍ക്കിയില്‍ തയിപ് എര്‍ദോഗന്‍ സര്‍ക്കാരില്‍ 58% പേരാണ് വിശ്വസിക്കുന്നത്. 58% പേരുടെ വിശ്വാസവുമായി റഷ്യയും 55% പേരുടെ വിശ്വാസവുമായി ജര്‍മനിയും പട്ടികയില്‍ നാലും അഞ്ചും സ്ഥാനത്തുണ്ട്.

അതേസമയം, ട്രംപിന്റെ നേതൃത്വത്തിലുള്ള യുഎസ് സര്‍ക്കാരില്‍ 30% ജനങ്ങള്‍ക്കേ വിശ്വാസമുള്ളൂ. ബ്രെക്‌സിറ്റിന്റെ പശ്ചാത്തലത്തില്‍ ബ്രിട്ടനിലെ തെരേസാ മേ സര്‍ക്കാര്‍ 41% ജനങ്ങളുടെ വിശ്വാസം നേടിയെടുത്തെന്നും റിപ്പോര്‍ട്ട് പറയുന്നു.

ഗ്രീസില്‍ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരില്‍ 13% ജനങ്ങളെ വിശ്വാസം അര്‍പ്പിച്ചിട്ടുള്ളൂയെന്നും റിപ്പോര്‍ട്ട് പറയുന്നു.

നരേന്ദ്രമോദി സര്‍ക്കാരിന് ജനങ്ങള്‍ നല്‍കുന്ന അംഗീകാരത്തിന്റെ തെളിവുകളാണ് പുതിയ റിപ്പോര്‍ട്ടുകള്‍ ചൂണ്ടികാണിക്കുന്നത്.

Top