2018-ല്‍ രണ്ട് ചാന്ദ്ര ദൗത്യങ്ങള്‍ നടത്തുമെന്ന് ഐഎസ്ആര്‍ഒ

ഹൈദരാബാദ്: 2018 ആദ്യം ചാന്ദ്രയാന്‍-2 ഉള്‍പ്പെടെ രണ്ട് ബഹിരാകാശ ദൗത്യങ്ങള്‍ നടത്തുമെന്ന് ഐഎസ്ആര്‍ഒ.

ചന്ദ്രനെ വലയംവയ്ക്കുകയാണ് ചാന്ദ്രയാന്‍-1 ചെയ്തതെങ്കില്‍ ചന്ദ്രോപരിതലത്തിനെക്കുറിച്ച് കൂടുതല്‍ പഠിക്കാനാണ് ചാന്ദ്രയാന്‍-2 വിക്ഷേപിക്കുന്നത്.

ടീം ഇന്‍ഡസ് എന്ന് പേരിട്ടതാണ് രണ്ടാമത്തെ ദൗത്യം. ഗൂഗിള്‍ ലൂണാര്‍ മത്സരത്തിന്റെ ഭാഗമായി ചന്ദ്രനിലെ നിറവിന്യാസത്തെക്കുറിച്ച് മനസിലാക്കുന്നതിനാണ് ഇത്. ഡല്‍ഹി ഐഐടിയിലെ പൂര്‍വ വിദ്യാര്‍ഥിയായ രാഹുല്‍ നാരായണന്‍ ആയിരിക്കും ശാസ്ത്രസംഘത്തെ നയിക്കുക.

ഇന്ത്യയുടെ ആദ്യത്തെ ചാന്ദ്ര ദൗത്യമായ ചാന്ദ്രയാന്‍-1, 2008 ഒക്ടോബര്‍ 22 ന് ശ്രീഹരിക്കോട്ടയില്‍ നിന്നാണ് വിക്ഷേപിച്ചത്. ചന്ദ്രന്റെ ഉപരിതലത്തില്‍ നിന്ന് 100 കിലോമീറ്റര്‍ മുകളിലൂടെ വലംവച്ച ചാന്ദ്രയാന്‍-1 പര്യവേക്ഷണ വാഹനം ചന്ദ്രനിലെ ധാതുക്കളെക്കുറിച്ചു പഠനം നടത്തി.

Top