ഏഷ്യന്‍ കപ്പ് മത്സരത്തിനു മുന്നോടിയായി ചൈനയുമായി സൗഹൃദ മത്സരം കളിക്കാനൊരുങ്ങി ഇന്ത്യ

India-football

ന്യൂഡല്‍ഹി : 2019ലെ ഏഷ്യന്‍ കപ്പ് ഫുട്‌ബോള്‍ മത്സരത്തിന് മുന്നോടിയായി ചൈനയുമായി സൗഹൃദ മത്സരം കളിക്കാനൊരുങ്ങി ഇന്ത്യ. ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ ആണ് ഇന്ത്യ ചൈന സൗഹൃദ മത്സരത്തെ കുറിച്ച് ഇന്ന് പ്രഖ്യാപനം നടത്തിയത്.

ലോക ഫുട്‌ബോള്‍ റാങ്കിങില്‍ 97ാം സ്ഥാനത്ത് നില്‍ക്കുന്ന ഇന്ത്യയും 75ാം സ്ഥാനത്ത് നില്‍ക്കുന്ന ചൈനയും തമ്മിലുള്ള മത്സരം ഒക്ടോബറിലാണ്. ഇതിനായി ഇന്ത്യന്‍ ടീം ജെയ്ജിംഗിലേക്ക് പോവും.

ഇരു ടീമുകളും തമ്മിലുള്ള സൗഹൃദ മത്സരത്തിന്റെ തിയതി സംബന്ധിച്ച് ഇതുവരെ തീരുമാനമായിട്ടില്ല, എന്നാല്‍, ഒക്ടോബര്‍ 13 ന് നടത്താന്‍ താല്പര്യമുണ്ടെന്ന് ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ താത്പര്യം പ്രകടിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനു മുന്‍പ് 17 തവണയാണ് ഇന്ത്യയും ചൈനയും തമ്മില്‍ ഏറ്റുമുട്ടിയിട്ടുളളത്.

Top