പതിമൂന്നാമത് ഏകദിന ലോകകപ്പിന്‌ ഇന്ത്യ വേദിയാകും;ചാമ്പ്യന്‍സ് ട്രോഫിയും ഇന്ത്യയില്‍

ന്യൂഡല്‍ഹി: പതിമൂന്നാമത് ഏകദിന ലോകകപ്പിനുളള വേദി പ്രഖ്യാപിച്ചു.

2023ല്‍ നടക്കുന്ന ലോകകപ്പിനുളള വേദിയായി ഇന്ത്യയെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്.

12 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇന്ത്യയില്‍ ലോകകപ്പ് വീണ്ടും നടക്കുന്നത്. 2011ലാണ് ഇന്ത്യയില്‍ ലോകകപ്പ് നടന്നത്. അതില്‍ ഇന്ത്യ കിരീടം സ്വന്തമാക്കിയിരുന്നു.

ഇതാദ്യമായാണ് ഇന്ത്യയെ മാത്രമായി ഏകദിന ലോകകപ്പിനുളള വേദിയായി ഐസിസി തിരഞ്ഞെടുത്തിരിക്കുന്നത്‌. കവിഞ്ഞ മൂന്ന് തവണയും അയല്‍രാജ്യങ്ങളുടെ കൂടി പങ്കാളിത്തത്തോടെയാണ് ലോകകപ്പ് നടന്നിരുന്നത്.

നിലവില്‍ 2019ലാണ് അടുത്ത ലോകകപ്പ് നടക്കുക. ഇംഗ്ലണ്ടിലും വെയ്ല്‍സിലുമായാണ് മത്സരം സംഘടിപ്പിച്ചിരിക്കുന്നത്.

2015ലാണ് അവസാനമായി ലോകകപ്പ് നടന്നത്. അന്ന് ഓസ്‌ട്രേലിയയാണ് കിരീടം സ്വന്തമാക്കിയത്. 2011ന് പുറമെ 1996, 1987 എന്നീ വര്‍ഷങ്ങിലും ലോകകപ്പ് നടന്നത് ഇന്ത്യയിലായിരുന്നു.

2021ലെ ചാമ്പ്യന്‍സ് ട്രോഫിയും ഇന്ത്യയില്‍ വെച്ചായിരിക്കും നടക്കുക എന്നാണ് വിവരം.

Top