ഏകദിന പരമ്പര ; ചരിത്ര നിമിഷം കാത്ത് ഇന്ത്യ, ദക്ഷിണാഫ്രിക്ക ഫീല്‍ഡിങ് തിരഞ്ഞെടുത്തു

INDIA vs south africa 20-20

പോര്‍ട്ട് എലിസബത്ത്: ദക്ഷിണാഫ്രിക്ക-ഇന്ത്യ ഏകദിന പരമ്പരയിലെ അഞ്ചാം മത്സരത്തില്‍ ടോസ് നേടിയ ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഫീല്‍ഡിങ് തിരഞ്ഞെടുത്തു. ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും. നാലാം ഏകദിനത്തിലെ ടീമംഗങ്ങളില്‍ മാറ്റങ്ങളില്ലാതെയാണ് ഇന്ത്യ കളത്തിലിറങ്ങുന്നത്. ദക്ഷിണാഫ്രിക്കന്‍ നിരയില്‍ ക്രിസ് മോറിസിനു പകരം ടെബ്രായിസ് ഷംസി സ്ഥാനം പിടിച്ചു.

ചരിത്ര നേട്ടം കുറിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയെ നേരിടുന്നത്. ജയിക്കാനായാല്‍ പരമ്പരയ്‌ക്കൊപ്പം ഏകദിന റാങ്കിങ്ങിലെ ഒന്നാംസ്ഥാനം ഇന്ത്യയ്ക്ക് സ്വന്തമാക്കാം. കോഹ്‌ലിയിലും ഓപ്പണര്‍ ധവാനിലുമാണ് ഇന്ത്യയുടെ ബാറ്റിങ് പ്രതീക്ഷകള്‍. രോഹിത് ശര്‍മയാണ് ഇന്നിങ്ങ്‌സ് ഓപ്പണ്‍ ചെയ്യുക.

പിങ്ക് ഏകദിനത്തില്‍ ഇന്ത്യന്‍ സ്പിന്നര്‍മാരെ ഹെന്റിച്ച് ക്ലാസന്‍ മികച്ച രീതിയിലാണ് നേരിട്ടത്. ഡിവില്ലിയേഴ്‌സ് തിരിച്ചെത്തിയതും ഡേവിഡ് മില്ലറുടെ പ്രകടനവും ദക്ഷിണാഫ്രിക്കന്‍ നിരയ്ക്ക് ആത്മവിശ്വാസം നല്‍കുന്നുണ്ട്. രണ്ട് ഏകദിനവും ജയിച്ച് പരമ്പര സമനിലയിയില്‍ ആക്കാനും റാങ്കിങ്ങിലെ ഒന്നാം സ്ഥാനം നിലനിര്‍ത്താനുമാണ്‌ ദക്ഷിണാഫ്രിക്ക ലക്ഷ്യമിടുന്നത്.Related posts

Back to top