രാജ്യം ഡിജിറ്റൽ യുഗത്തിലേയ്ക്ക് ; ഇന്റര്‍നെറ്റ് വേഗതയിൽ ഇന്ത്യ ഏറ്റവും പുറകിൽ

ഡിജിറ്റൽ യുഗത്തിലേയ്ക്ക് സഞ്ചരിക്കുന്ന ഇന്ത്യ ഇന്റര്‍നെറ്റ് വേഗതയുടെ കാര്യത്തില്‍ ഏറ്റവും പുറകിൽ.

സ്പീഡ് ടെസ്റ്റ് ഗ്ലോബര്‍ ഇന്‍ഡക്സ് പുറത്തുവിട്ട കണക്കു പ്രകാരമാണ് ഇത്.

ഫിക്സഡ് ബ്രോഡ്ബാന്‍ഡ് വേഗതയുടെ കാര്യത്തില്‍ ഇന്ത്യ 76 എന്ന സ്ഥാനത്താണ്.

അമേരിക്കയും യു.കെയും ചൈനയും തുടങ്ങിയ വൻകിട രാജ്യങ്ങൾ ഉൾപ്പെടെ ഇന്ത്യയോളം വളരാത്ത പല രാജ്യങ്ങളിലും ഇന്റര്‍നെറ്റിന് ഇന്ത്യയേക്കാൾ വേഗതയുണ്ട്.

നോര്‍വേയാണ് കണക്കുകൾ പ്രകാരം ലോകത്തില്‍ ഒന്നാമത്. മൊബൈല്‍ ബ്രോഡ്ബാന്‍ഡില്‍ ഒരു സെക്കന്‍ഡില്‍ 62.66 എംബി ശരാശരി ഡൗണ്‍ലോഡ് സ്പീഡാണ് നോർവെയിലെ ഇന്റര്‍നെറ്റിനുള്ളത്.

109ാമതനായ ഇന്ത്യയില്‍ ശരാശരി വേഗത 8.80 എംബിയാണ്. 53.01 എം.ബി ശരാശരി വേഗതയുള്ള നെതര്‍ലാന്‍ഡ്സ് രണ്ടാമതും 52.78 വേഗതയുള്ള ഐസ്ലാന്‍ഡ് മൂന്നാമതുമാണ്.

ഒൻപതാം സ്ഥാനത്തുള്ള യു.എ.ഇയിലെ വേഗത സെക്കന്‍ഡില്‍ 46.83 എം.ബിയാണ്.

39.58 എം.ബി വേഗതയുള്ള കാനഡ 14ാം സ്ഥാനത്തും 31.22 എം.ബി വേഗതയുള്ള ചൈന 31 സ്ഥാനത്തും 26.75 എം.ബി വേഗതയുള്ള യു.കെ 43ാം സ്ഥാനത്തും 26.32 എം.ബി വേഗതയുള്ള അമേരിക്ക 44ാം സ്ഥാനത്തുമാണ്.

ഈ വര്‍ഷം ആദ്യം ഇന്ത്യയിലെ മൊബൈല്‍ ഡാറ്റാ ഡൗണ്‍ലോഡ് വേഗത ശരാശരി 7.65 എം.ബി ആയിരുന്നു.

ഒരു വര്‍ഷം കൊണ്ട് 15 ശതമാനം വര്‍ദ്ധനയാണ് ഇന്റർനെറ്റ് വേഗതയുടെ കാര്യത്തില്‍ ഇന്ത്യയില്‍ ഉണ്ടായതെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.

Top