രാജ്യത്ത് 2030 ഓടെ പെട്രോള്‍ ഡീസല്‍ കാറുകളുടെ വില്‍പ്പന അവസാനിപ്പിക്കും

cars

ന്യൂഡല്‍ഹി: 2030 ഓടെ രാജ്യത്ത് പെട്രോള്‍,ഡീസല്‍ കാറുകളുടെ വില്‍പ്പന പൂര്‍ണമായും അവസാനിപ്പിച്ചേക്കുമെന്ന് സൂചന.

13 വര്‍ഷത്തിനുള്ളില്‍ നിരത്തുകള്‍ ഇലക്ട്രിക് കാറുകളിലേക്ക് മാറ്റാനുള്ള പദ്ധതി കേന്ദ്ര സര്‍ക്കാര്‍ തയാറാക്കി.ഇതുവഴി എണ്ണ ഇറക്കുമതി കുറയ്ക്കുകയും വാഹനങ്ങളുടെ ഓട്ടത്തിനുള്ള ചിലവ് കുറയ്ക്കാനും സാധിക്കും.

ചിലവ് കുറയുമെന്നുണ്ടെങ്കില്‍ ആളുകള്‍ ഇലക്ട്രിക് കാറുകളിലേക്ക് മാറുമെന്നും ഇതിനായി ഘനവ്യവസായ വകുപ്പും നീതി ആയോഗും ചേര്‍ന്ന് ഇലക്ട്രിക് കാറുകളുടെ പ്രചാരം വര്‍ധിപ്പിക്കുന്നതിനുള്ള നയത്തിന് രൂപം നല്‍കി വരുകയാണെന്നും ഊര്‍ജ്ജ മന്ത്രി പീയുഷ് ഗോയല്‍ വ്യക്തമാക്കി.

പെട്രോള്‍ഡീസല്‍ കാറുകളില്‍ നിന്ന് ഇലക്ട്രിക് കാറുകളിലേക്ക് രണ്ടോ മൂന്നോ വര്‍ഷത്തിനുള്ളില്‍ മാറുന്നതിന് വൈദ്യുതി വ്യവസായത്തിന് സര്‍ക്കാര്‍ സഹായം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം പ്രമുഖ കാര്‍ നിര്‍മ്മാതാക്കളായ ടെസ്‌ലയും നിസ്സാനും ഇലക്ട്രിക് കാറുകളുമായി വിപണിയിലെത്തുകയാണെന്ന് പ്രഖ്യാപിച്ചുകഴിഞ്ഞു.

Top