India-Pakistan-discuss-Indus-Waters-Treaty-dispute-in-Islamabad

ഇസ്ലാമാബാദ്‌: ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും ഇന്‍ഡസ് നദീജല കമ്മീഷണര്‍മാര്‍ തമ്മിലുള്ള കൂടിക്കാഴ്ച ഇന്ന്. ഇസ്ലാമാബാദില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ ഇന്‍ഡസ് നദിയിലെ ജലം പങ്കിടുന്നതുമായി ബന്ധപ്പെട്ട് സമീപകാലത്തുയര്‍ന്ന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യും.

ഇന്‍ഡസിലെ ഝലം, ചിനാബ് പോഷക നദികളില്‍ ഇന്ത്യ പുതുതായി പണിയുന്ന രണ്ട് ജലവൈദ്യുതി പദ്ധതികള്‍ക്കെതിരെ പാകിസ്ഥാന്‍ രംഗത്തെത്തിയിരുന്നു.

പദ്ധതികള്‍ പാകിസ്ഥാനിലേക്കുള്ള നദിയുടെ ഒഴുക്കിനെ ബാധിക്കുമെന്നും, 1967ലെ ഇന്‍ നദീജല കരാറിന്റെ ലംഘനമാണെന്നുമാണ് പരാതി. ഇക്കാര്യങ്ങളും ഇന്നത്തെ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാകും. ഉറി ഭീകരാക്രമണത്തിനും, തുടര്‍ന്ന് ഇന്ത്യ നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്കിനും ശേഷം ഇരു രാജ്യങ്ങളും നടത്തുന്ന ആദ്യത്തെ ഔദ്യോഗിക ഉഭയകക്ഷി ചര്‍ച്ച കൂടിയാണ് ഇന്ന് നടക്കുന്നത്.

Top