കശ്മീര്‍ അതിര്‍ത്തി ശാന്തമാക്കാന്‍ ഇന്ത്യ-പാക്ക് സേനാമേധാവികള്‍ കൂടിക്കാഴ്ച നടത്തി

army

ശ്രീനഗര്‍ : ജമ്മു കശ്മീര്‍ അതിര്‍ത്തിയില്‍ നിലനില്‍ക്കുന്ന പ്രശ്‌നം പരിഹരിക്കുന്നതിനായി ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും അതിര്‍ത്തി സേനാ മേധാവികള്‍ തമ്മില്‍ കൂടിക്കാഴ്ച നടത്തി.

ബിഎസ്എഫിന്റെയും പാക്കിസ്ഥാന്‍ റെയ്‌ഞ്ചേഴ്‌സിന്റെയും കമാന്റര്‍മാര്‍ തമ്മില്‍ ആര്‍എസ് പുരയിലെ ഓക്‌ട്രോയ് പോസ്റ്റില്‍ വെച്ചാണ് കൂടിക്കാഴ്ച നടത്തിയതെന്ന് ജമ്മു ഫ്രോണ്ടിയര്‍ ഇന്‍സ്‌പെക്ടര്‍ ജനറല്‍ റാം അവതാര്‍ അറിയിച്ചു.

ജനുവരി 17 മുതല്‍ 22 വരെ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിട്ടുള്ള മേഖലയില്‍ പാക് നടത്തിയ ഷെല്ലാക്രമണത്തിന്റെയും വെടിവയ്പ്പിന്റെയും പശ്ചാത്തലത്തിലാണ് ചര്‍ച്ച. ഈ ആക്രമണങ്ങളില്‍ രണ്ട് ബിഎസ്എഫ് ജവാന്മാരും നാല് സൈനികരും ഏഴ് സാധാരണക്കാരും കൊല്ലപ്പെട്ടിരുന്നു.

Top