ഇന്ത്യ മൊബൈല്‍ കോണ്‍ഗ്രസിന് നാളെ ദില്ലിയില്‍ തുടക്കമാകുന്നു

mobile tariff reduction

ടെലികോം, ഇന്റര്‍നെറ്റ്, സ്റ്റാര്‍ട്ട്അപ്പ് തുടങ്ങിയവയെല്ലാം ഒരു കുടക്കീഴില്‍ കൊണ്ടുവരുന്ന രാജ്യത്തെ പ്രഥമ സമ്മേളനമായ ഇന്ത്യ മൊബൈല്‍ കോണ്‍ഗ്രസിന് ഡല്‍ഹിയില്‍ നാളെ തുടക്കമാകുന്നു.

കേന്ദ്രസര്‍ക്കാരിന്റെ സഹകരണത്തോടെയാണ് ഇന്ത്യ മൊബൈല്‍ കോണ്‍ഗ്രസ് സംഘടിപ്പിക്കുന്നത്.

ദില്ലിയിലെ പ്രഗതി മൈതാനിയിലായിരിക്കും സമ്മേളനം നടക്കുക.

സെല്ലുലാര്‍ ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ നേതൃത്വത്തിലൊരുക്കുന്ന മൊബൈല്‍ കോണ്‍ഗ്രസില്‍ ടെലികോം സേവന ദാതാക്കള്‍,മൊബൈല്‍ ഹാന്‍ഡ്‌സെറ്റ് നിര്‍മാതാക്കള്‍, ഇന്റര്‍നെറ്റ് അനുബന്ധ സ്ഥാപനങ്ങള്‍, ആര്‍ട്ടിഫിഷന്‍ ഇന്റലിജന്‍സ്, വെര്‍ച്വല്‍ റിയാലിറ്റി കമ്പനികള്‍ എന്നിവര്‍ പങ്കെടുക്കും.

Top