ഇന്ത്യയ്ക്ക് ഐസിസി ഏകദിന റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം നഷ്ടപ്പെട്ടു

indian-cricket

ന്ത്യയ്ക്ക് ഐസിസി ഏകദിന റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം നഷ്ടമായി.

ബംഗ്ലാദേശിനെതിരായ രണ്ടാം ഏകദിനവും ജയിച്ചതോടെ ദക്ഷിണാഫ്രിക്ക ഒന്നാം സ്ഥാനത്തേക്ക് എത്തി.

എന്നാല്‍ അടുത്തദിവസം നടക്കുന്ന ന്യൂസിലാന്‍ഡിനെതിരായ ആദ്യ ഏകദിനം ജയിച്ചാല്‍ ഇന്ത്യയ്ക്ക് ഒന്നാം സ്ഥാനം തിരിച്ചു ലഭിക്കും.

ബംഗ്ലാദേശിനെതിരായ മൂന്നാം ഏകദിനം ദക്ഷിണാഫ്രിക്ക ജയിച്ചാല്‍, അവര്‍ക്ക് ഒന്നാം സ്ഥാനത്ത് തുടരാനും സാധിക്കും.

ഇന്ത്യയ്‌ക്കെതിരായ മൂന്നു മല്‍സരങ്ങളുടെ പരമ്പര തൂത്തു വാരിയാല്‍, ഓസ്‌ട്രേലിയ, ശ്രീലങ്ക ടീമുകളെ മറികടന്ന് ന്യൂസിലാന്‍ഡിന് മൂന്നാം സ്ഥാനത്ത് എത്താനാകും.

ചാംപ്യന്‍സ് ട്രോഫിക്ക് ശേഷം ഐസിസി ഏകദിന റാങ്കിങ്ങിലെ ഒന്നാം സ്ഥാനത്തിനായി കടുത്ത മത്സരമാണ് നടക്കുന്നത്. അന്ന് ദക്ഷിണാഫ്രിക്ക ഒന്നാമതും ഇന്ത്യ മൂന്നാം സ്ഥാനത്തുമായിരുന്നു.

വെസ്റ്റിന്‍ഡീസ്, ശ്രീലങ്ക എന്നിവര്‍ക്കെതിരായ പരമ്പരകള്‍ ജയിച്ചതോടെ ഇന്ത്യ രണ്ടാം സ്ഥാനത്ത് വരികയും, പിന്നീട് ഓസ്‌ട്രേലിയയെ 4-1ന് കീഴടക്കിയതോടെ ഒന്നാം സ്ഥാനത്ത് എത്തുകയുമായിരുന്നു.

Top