ഹോക്കി ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി : കിരീടം നിലനിര്‍ത്താനാവാതെ ഇന്ത്യന്‍ വനിതകള്‍

ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി : കിരീടം നിലനിര്‍ത്താനാവാതെ ഇന്ത്യന്‍ വനിതകള്‍

ദോന്‍ഗെ സിറ്റി (കൊറിയ): ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി മത്സരത്തില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് തോല്‍വി. ആദ്യ റൗണ്ടില്‍ ഏറ്റവും കൂടുതല്‍ പോയന്റുമായി ഫൈനലിലെത്തിയ ഇന്ത്യയെ ആതിഥേയരായ ദക്ഷിണ കൊറിയയാണ് 1-0ത്തിന് തോല്‍പിച്ചത്.

24ാം മിനിറ്റില്‍ യങ്‌സില്‍ ലീയാണ് കൊറിയയുടെ വിജയഗോള്‍ നേടിയത്.

എന്നാല്‍, പ്രത്യാക്രമണവുമായി ഇന്ത്യയും ഉണര്‍ന്നുകളിച്ചെങ്കിലും ഗോള്‍ അകന്നു നിന്നു. ഗോള്‍കീപ്പര്‍ സവിതയുടെ മികച്ച സേവുകളാണ് രണ്ടാം പകുതിയില്‍ തുണയായത്. ടൂര്‍ണമന്റെിന്റെ അഞ്ച് എഡിഷനുകള്‍ പൂര്‍ത്തിയായപ്പോള്‍ 2010, 2011 വര്‍ഷങ്ങളില്‍ ജേതാക്കളായ കൊറിയയുടെ മൂന്നാം കിരീട വിജയമാണിത്.

Top