അമേരിക്കയ്‌ക്കെതിരെ ലോകവ്യാപാര സംഘടനയെ സമീപിക്കാന്‍ ഒരുങ്ങി ഇന്ത്യ

wto

ന്യൂഡല്‍ഹി: അമേരിക്കയുടെ വ്യവസായ നയങ്ങള്‍ക്കെതിരെ ലോകവ്യാപാര സംഘടനയെ സമീപിക്കാന്‍ ഒരുങ്ങി ഇന്ത്യ. സ്റ്റീലിന്റെയും അലുമിനിയത്തിന്റെയും ഇറക്കുമതി ചുങ്കം വര്‍ധിപ്പിച്ച യു.എസ് ഭരണകൂടത്തിന്റെ നടപടിക്കെതിരെയാണ് ഇന്ത്യ ലോകവ്യാപാര സംഘടനയെ സമീപിക്കുന്നത്.

ചില രാജ്യങ്ങള്‍ക്ക് മാത്രം ഇറക്കുമതി ചുങ്കത്തില്‍ ഇളവ് അനുവദിച്ച തീരുമാനത്തിനെതിരെയാണ് ഇന്ത്യ വ്യാപാര സംഘടനയെ സമീപിക്കുന്നത്. ഇതുസംബന്ധിച്ച കേന്ദ്രസര്‍ക്കാര്‍ നിയമവിദഗ്ധരുടെ ഉപദേശം തേടിയെന്നാണ് റിപ്പോര്‍ട്ട്. അവരുടെ അഭിപ്രായത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമേ ഇന്ത്യ തുടര്‍നടപടികള്‍ സ്വീകരിക്കു.

ഇറക്കുമതി തീരുവയില്‍ അമേരിക്ക യൂറോപ്യന്‍ യൂണിയന്‍, ആസ്‌ട്രേലിയ, കാനഡ, മെക്‌സികോ എന്നിവര്‍ക്ക് ഇളവ് അനുവദിച്ചതിന് പിന്നാലെയാണ് ഇന്ത്യയുടെ നടപടി. അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന സ്റ്റീല്‍ ഉല്‍പന്നങ്ങള്‍ക്ക് 25 ശതമാനം നികുതിയും അലുമിനിയത്തിന് 15 ശതമാനം നികുതിയും ചുമത്താനാണ് ട്രംപ് ഭരണകൂടം തീരുമാനമെടുത്തത്. അമേരിക്കന്‍ വ്യവസായങ്ങള്‍ സംരക്ഷിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു നടപടി.

Top