ലോക പുരുഷ ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പിന് ആതിഥേയത്വം വഹിക്കാന്‍ ഇന്ത്യ

മോസ്‌കോ: 2021 ല്‍ നടക്കുന്ന ലോക പുരുഷ ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പിന് ആതിഥേയത്വം വഹിക്കാന്‍ ഇന്ത്യ.

മോസ്‌കോയില്‍ ചേര്‍ന്ന അന്താരാഷ്ട്ര ബോക്‌സിങ് അസോസിയേഷന്‍ യോഗത്തിലാണ് തീരുമാനം.

2018ല്‍ നടക്കുന്ന വനിത ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പിനും ഇന്ത്യ തന്നെയാണ് ആതിഥേയര്‍.

പുരുഷന്‍മാരുടെ ലോക ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പിന് ഇന്ത്യ ഇതുവരെ ആതിഥേയത്വം വഹിച്ചിട്ടില്ല. 1990ല്‍ മുംബൈയില്‍ നടന്ന മുംബൈ ലോകകപ്പ്, ന്യൂഡല്‍ഹിയില്‍ നടന്ന കോമണ്‍വെല്‍ത്ത് ചാമ്പ്യന്‍ഷിപ്പ് എന്നിവയാണ് ഇന്ത്യ ആതിഥേയത്വം വഹിച്ച പ്രധാന ബോക്‌സിങ് ടൂര്‍ണമെന്റുകള്‍.

Top