യുവരാജും റെയ്‌നയും ഇല്ല ; ആസ്‌ട്രേലിയക്കെതിരായ ഏകദിന ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

മുംബൈ: ആസ്‌ട്രേലിയക്കെതിരായ ആദ്യ മൂന്ന് ഏകദിനങ്ങള്‍ക്കുളള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു.

ഉമേഷ് യാദവിനേയും മുഹമ്മദ് ഷാമിയേയും പതിനഞ്ചംഗ ടീമില്‍ ഉള്‍പ്പെടുത്തിയപ്പോള്‍ രവീന്ദ്ര ജഡേജക്കും ആര്‍ അശ്വിനും വിശ്രമം അനുവദിച്ചിട്ടുണ്ട്.

എന്നാല്‍ ശ്രീലങ്കയ്‌ക്കെതിരെ ഏകദിനത്തില്‍ കളിച്ച ഷര്‍ദുല്‍ താക്കൂറിനെ ടീമില്‍ നിന്നും ഒഴിവാക്കി.

മാത്രമല്ല, യുവരാജ് സിങിനും സുരേഷ് റെയ്‌നക്കും ഇക്കുറിയും അവസരം നല്‍കിയില്ലെന്നതും ആരാധകരെ നിരാശയിലാഴ്ത്തിയിട്ടുണ്ട്.

ഈ മാസം 17-ന് ചെന്നൈയിലാണ് ആദ്യ ഏകദിനം. അഞ്ച് ഏകദിനങ്ങളും മൂന്ന് ടി20യുമാണ് പരമ്പരയിലുളളത്.

ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയില്‍ ലോകേഷ് രാഹുലിനും കേദാര്‍ ജാദവിനും തിളങ്ങാനായില്ലെങ്കിലും സെലക്ടര്‍മാര്‍ അവസരം നല്‍കുകയായിരുന്നു.

അശ്വിനും ജഡേജക്കും പകരക്കാരയി ശ്രീലങ്കയില്‍ കളിച്ച അക്‌സര്‍ പട്ടേല്‍, യൂസ് വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ് എന്നിവര്‍ക്ക് വീണ്ടും അവസരം നല്‍കി.

വിരാട് കോഹ്‌ലി തന്നെയാണ് നായകസ്ഥാനത്ത്. വിക്കറ്റ് കീപ്പര്‍ സ്ഥാനത്ത് ധോണിയും, ഒപ്പം രോഹിത് ശര്‍മ്മ, ശിഖര്‍ ധവാന്‍, അജിങ്ക്യ രഹാനെ എന്നിവരും തുടരും.

ടീം: വിരാട് കോഹ്‌ലി, രോഹിത് ശര്‍മ്മ, ശിഖര്‍ ധവാന്‍, ലോകേഷ് രാഹുല്‍, മനീഷ് പാണ്ഡെ, കേദാര്‍ ജാദവ്, അജിങ്ക്യ രഹാനെ, മഹേന്ദ്ര സിങ് ധോണി, ഹര്‍ദ്ദിക്ക് പാണ്ഡ്യ, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, യൂസ് വേന്ദ്ര ചാഹല്‍, ജസ്പ്രീത് ഭുംറ, ഭുവനേശ്വര്‍ കുമാര്‍, ഉമേഷ് യാദവ്, മുഹമ്മദ് ഷമി

Top