ഇന്ത്യ ആണവായുധങ്ങള്‍ നിര്‍മ്മിച്ചു കൂട്ടുന്നു ; സുരക്ഷ ഭീഷണിയില്‍ പാക്കിസ്ഥാന്‍

flag

ഇസ്ലാമാബാദ്: സമാധാനപരമായ ആവശ്യങ്ങള്‍ക്ക് ശേഖരിക്കുന്ന ആണവപദാര്‍ഥങ്ങള്‍ ഉപയോഗിച്ച് ഇന്ത്യ ആയുധങ്ങള്‍ നിര്‍മ്മിച്ചു കൂട്ടുകയാണെന്ന് പാകിസ്ഥാന്‍ വിദേശകാര്യവക്താവ് നഫീസ് സക്കറിയ.

ഇന്ത്യയിലെ ആണവായുധങ്ങളുടെ ക്രമാധീതമായ നിര്‍മ്മാണത്തില്‍ ഒരു പതിറ്റാണ്ടിലേറെയായി പാകിസ്ഥാന്‍ കടുത്ത സുരക്ഷാഭീഷണിയാണ് നേരിടുന്നതെന്നും നഫീസ് സക്കറിയ പറഞ്ഞു.

ലോകത്ത് ഏറ്റവും വേഗത്തില്‍ പുരോഗമിക്കുന്നവയാണ് ഇന്ത്യയുടെ ആണവപദ്ധതികളെന്ന് നിരവധി പഠനങ്ങള്‍ സൂചിപ്പിക്കുന്നു.

സമീപകാലത്ത് ഹാര്‍വാര്‍ഡ് കെന്നഡി സ്‌കൂള്‍ പുറത്തു വിട്ട ഒരു ഗവേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത് 2600ലേറെ ആണവായുധങ്ങള്‍ ഉണ്ടാക്കാനുള്ള ആണവ വിഭവങ്ങള്‍ ഇന്ത്യയുടെ കൈവശം ഉണ്ടെന്നാണ്.

നിരവധി ആണവ നിലയങ്ങളുടെ നിര്‍മ്മാണം ഇന്ത്യയില്‍ ഇപ്പോള്‍ പുരോഗമിക്കുകയാണെന്നും ആണവായുധങ്ങളുടെ വ്യാപനമുണ്ടാകുന്നത് ദക്ഷിണേഷ്യയുടേയും പാകിസ്ഥാന്റേയും സുരക്ഷയ്ക്ക് കാര്യമായി ഭീഷണി സൃഷ്ടിക്കുമെന്നും നഫീസ് സക്കറിയ പറഞ്ഞു.Related posts

Back to top