ഇന്ത്യക്ക് വീണ്ടും മെഡല്‍ ; ഷൂട്ടിംഗ് റേഞ്ചില്‍ ദീപകിന് വെള്ളി

ജക്കാര്‍ത്ത : ഏഷ്യന്‍ ഗെയിംസ് കായിക മാമാങ്കത്തില്‍ ഇന്ത്യക്ക് വീണ്ടും മെഡല്‍ നേട്ടം. ഷൂട്ടിംഗ് റേഞ്ചില്‍ 10 മീറ്റര്‍ എയര്‍ റൈഫിളില്‍ ഇന്ത്യയുടെ ദീപക് കുമാറാണ് വെള്ളി നേടിയത്. ഗെയിംസില്‍ ഷൂട്ടിംഗില്‍ ഇന്ത്യ നേടുന്ന രണ്ടാമത്തെ മെഡലാണിത്. 247.7 പോയിന്റോടെയായിരുന്നു ദീപക്കിന്റെ വെള്ളി.

നേരത്തെ 10 മീറ്റര്‍ എയര്‍ റൈഫിള്‍ മിക്‌സഡ് ടീം ഇനത്തില്‍ അപൂര്‍വി ചന്ദേല – രവി കുമാര്‍ കൂട്ടുകെട്ട് വെങ്കലം നേടിയിരുന്നു.

Top