രണ്ടാം ഏകദിനത്തില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്ക് ദയനീയ തോല്‍വി

ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് 86 റണ്‍സിന്റെ ദയനീയ തോല്‍വി. ഇംഗ്ലണ്ട് ഉയര്‍ത്തിയ 322 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യയ്ക്ക് 50 ഓവറില്‍ പത്ത് വിക്കറ്റ് നഷ്ടത്തില്‍ 236 റണ്‍സെടുക്കാനേ സാധിച്ചുള്ളു.

ക്യാപ്റ്റന്‍ വിരാട് കൊഹ്‌ലി (56 പന്തില്‍ 45), സുരേഷ് റെയ്‌ന (63 പന്തില്‍ 46) എന്നിവരാണ് ഇന്ത്യന്‍ നിരയില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്.

ഇംഗ്ലണ്ടിന് വേണ്ടി ലിയാം പ്ലംങ്കറ്റ് നാല് വിക്കറ്റ് വീഴ്ത്തി. ജയത്തോടെ മൂന്നു മല്‍സരങ്ങളടങ്ങിയ പരമ്പരയില്‍ ഇംഗ്ലണ്ട് ഇന്ത്യയ്‌ക്കൊപ്പമെത്തി.

ആദ്യ ഏകദിനത്തില്‍ ഇന്ത്യ എട്ട് വിക്കറ്റിന്റെ ജയം സ്വന്തമാക്കിയിരുന്നു. ഇതോടെ 17ന് നടക്കുന്ന മൂന്നാം ഏകദിനം പരമ്പര ജേതാക്കളെ നിര്‍ണയിക്കും.

Top