ഹോക്കി പരമ്പരയിലെ രണ്ടാം മത്സരത്തിലും ന്യൂസിലാന്‍ഡിനെ തറപറ്റിച്ച് ഇന്ത്യ 3-1

Hockey-india

ബെംഗളൂരു: ഹോക്കി പരമ്പരയിലെ രണ്ടാം മത്സരത്തിലും ന്യൂസിലാന്‍ഡിനെ തറപറ്റിച്ച് ഇന്ത്യ. 3-1 എന്ന സ്‌കോറിനാണ് ഇന്ത്യന്‍ വിജയം.

പരമ്പരയിലെ ആദ്യ മത്സരത്തില്‍ 4-2ന് ഇന്ത്യ വിജയം സ്വന്തമാക്കിയിരുന്നു.

ഇന്ത്യയ്ക്ക് വേണ്ടി രൂപീന്ദര്‍ സിംഗ്, സുനില്‍ സോമപ്രീത്, മന്‍ദീപ് സിംഗ് എന്നിവര്‍ ഗോള്‍ നേടി.

സ്റ്റീഫന്‍ ജെന്നെസ് ആണ് ന്യൂസിലന്‍ഡിനായി മത്സരത്തിലെ ഏക ഗോള്‍ നേടിയത്.

Top