സൗത്ത് കൊറിയയില്‍ നിന്നുള്ള സ്വര്‍ണ ഇറക്കുമതി നിരോധിച്ച് ഇന്ത്യ

gold

സൗത്ത് കൊറിയയില്‍ നിന്നുള്ള സ്വര്‍ണ ഇറക്കുമതി ഇന്ത്യ നിരോധിച്ചു.

2010ല്‍ ഒപ്പുവച്ച ഇന്ത്യ-ദക്ഷിണ കൊറിയ സ്വതന്ത്ര വ്യാപാര കരാര്‍ പ്രകാരം ഇന്ത്യയ്ക്ക് സൗത്ത് കൊറിയയില്‍ നിന്നും സ്വര്‍ണവും വെള്ളിയും നികുതി കൂടാതെ ഇറക്കുമതി ചെയ്യാം.

എന്നാല്‍, രാജ്യത്ത് ജിഎസ്ടി പ്രാബല്യത്തില്‍ വന്നതോടെ കൗണ്ടര്‍വെയ്‌ലിങ് ഡ്യൂട്ടി (12.5 ശതമാനം) നിര്‍ത്തലാക്കുകയും സ്വര്‍ണത്തിന് 3 ശതമാനം ജിഎസ്ടി ഏര്‍പ്പെടുത്തുകയും ചെയ്തു. ഇതോടെ സൗത്ത് കൊറിയയില്‍ നിന്നും ഇന്ത്യയിലേക്കുള്ള സ്വര്‍ണ ഇറക്കുമതി വളരെ ലാഭകരമായി തീര്‍ന്നു.

ദക്ഷിണ കൊറിയയില്‍ നിന്നുള്ള സ്വര്‍ണ്ണ ഇറക്കുമതി 2016-17 സാമ്പത്തിക വര്‍ഷം ജൂലൈ ഒന്നിനും ആഗസ്ത് 3 നും ഇടയില്‍ 339 മില്യണ്‍ ഡോളറായി ഉയര്‍ന്നിട്ടുണ്ടെന്നാണ് കണക്കുകള്‍.

കേന്ദ്ര വാണിജ്യ മന്ത്രാലയത്തിനു കീഴിലുള്ള ഡയറക്ടര്‍ ജനറല്‍ ഓഫ് ഫോറിന്‍ ട്രെയ്ഡ് (ഡിജിഎഫ്ടി) ആണ് സൗത്ത് കൊറിയയില്‍ നിന്നുള്ള സ്വര്‍ണ ഇറക്കുമതി നിരോധിച്ചത്.

Top