ഓസീസിന് നിര്‍ണായകം ; ഇന്ത്യ – ഓസ്‌ട്രേലിയ മൂന്നാം ഏകദിനം ഇന്ന്

INDIA

ഇന്‍ഡോര്‍: ഇന്ത്യ-ഓസ്‌ട്രേലിയ മൂന്നാം ഏകദിനം ഇന്ന്.

ആദ്യ രണ്ട് ഏകദിനങ്ങളിലെ വിജയത്തോടെ 2-0 ലീഡ് നേടിയ ഇന്ത്യക്ക് ഇന്നു ജയിക്കാന്‍ സാധിച്ചാല്‍ പരമ്പര സ്വന്തമാക്കാം.

ഉച്ചയ്ക്ക് 1.30 മുതല്‍ ഇന്‍ഡോറിലാണ് മത്സരം.

ആദ്യ രണ്ടു മത്സരവും പരാജയപ്പെട്ട ഓസ്‌ട്രേലിയ വിജയ ലക്ഷ്യം മാത്രം മുന്നില്‍ കണ്ടാവും കളിക്കളത്തില്‍ എത്തുക.

ചെന്നൈയിലും കൊല്‍ക്കത്തയിലും ഫോമിലല്ലായിരുന്ന മനീഷ് പാണ്ഡെ ഇന്ന് ഇന്ത്യന്‍ ടീമില്‍ തുടരുമോ എന്നതു സംശയമാണ്.

നാലാം സ്ഥാനത്ത് കെ.എല്‍ രാഹുല്‍ ഇറങ്ങാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.

ഓസീസ് പക്ഷത്തും ചില അഴിച്ചുപണികള്‍ ഉണ്ടായേക്കാം.

പരിക്കുമൂലം മാറിനിന്ന ആരോണ്‍ ഫിഞ്ചും പീറ്റര്‍ ഹാന്‍ഡ്‌സ്‌കോന്പും ടീമിലുള്‍പ്പെട്ടേക്കും. അങ്ങനെ വന്നാല്‍ ഹില്‍ട്ടണ്‍ കാര്‍ട്ട്‌റൈറ്റിനും വിക്കറ്റ്കീപ്പര്‍ മാത്യു വേഡിനും വിശ്രമമനുവദിക്കും.

ബാറ്റിംഗ് അനുകൂല പ്രതലവുമുള്ള സ്റ്റേഡിയത്തില്‍ ഇരുടീമുകളും റണ്ണൊഴുക്കുമെന്നാണ് പ്രതീക്ഷ.Related posts

Back to top