ഇന്ത്യ-അഫ്ഗാന്‍ വ്യാപാരബന്ധം; രണ്ട് ബില്യണ്‍ യുഎസ് ഡോളര്‍ ലക്ഷ്യമെന്ന് ഡോ. ഷൈദ മൊഹമ്മദ്

ന്യൂഡല്‍ഹി: 2020 ഓടെ ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മില്‍ രണ്ട് ബില്യണ്‍ യുഎസ് ഡോളറിന്റെ വ്യാപാരമാണ് ലക്ഷ്യം വെയ്ക്കുന്നതെന്ന് അഫ്ഗാനിസ്ഥാന്റെ ഇന്ത്യന്‍ അംബാസിഡര്‍ ഡോ. ഷൈദ മൊഹമ്മദ് അബ്ദാലി.

വ്യാപാര ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി അഫ്ഗാനിസ്ഥാനിലെ 50ഓളം കയറ്റുമതി കമ്പനികളുടെ പ്രതിനിധികള്‍ ചര്‍ച്ചയ്ക്കായി ഡല്‍ഹിയില്‍ എത്തിയിരുന്നു.

ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധം ഏകദേശം 900 യുഎസ് ഡോളര്‍ എത്തിയെന്നും എന്നാല്‍ നാം ലക്ഷ്യം വെയ്ക്കുന്നത് 2020 ആകുമ്പോഴേക്കും രണ്ട് ബില്ല്യണ്‍ യുഎസ് ഡോളറാണെന്നും അദ്ദേഹം വ്യക്തമാക്കി.

Top