നഴ്‌സസ് അസോസിയേഷന്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ അനിശ്ചിതകാല സമരത്തിലേക്ക്‌

nurse

തിരുവനന്തപുരം: യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ അനിശ്ചിതകാല സമരം ആരംഭിക്കും.

മിനിമം വേതനം നടപ്പാക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ രണ്ടാഴ്ചക്ക് ഉള്ളില്‍ തീരുമാനം എടുക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം. സര്‍ക്കാര്‍ തീരുമാനം എടുക്കാത്ത പക്ഷം സംസ്ഥാന വ്യപകമായി നഴ്‌സുമാര്‍ പണിമുടക്ക് സമരം ആരംഭിക്കുമെന്നും യുഎന്‍എ ഭാരവാഹികള്‍ അറിയിച്ചു.

നഴ്‌സുമാരുടെ സമരം ഒത്തുതീര്‍പ്പാക്കാന്‍ കഴിഞ്ഞ ദിവസം ലേബര്‍ കമ്മീഷണറുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായിരുന്നില്ല. മിനിമം വേതനം നടപ്പിലാക്കണമെന്ന നഴ്‌സുമാരുടെ ആവശ്യം അംഗീകരിക്കാന്‍ മാനേജ്‌മെന്റുകള്‍ തയ്യാറായില്ല.

Top