കുവൈത്തില്‍ ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള വൈദ്യുതിനിരക്ക് വര്‍ധിപ്പിക്കുന്നു

കുവൈത്ത്: ഗാര്‍ഹിക ആവശ്യങ്ങള്‍ക്കായുള്ള വൈദ്യുതിനിരക്ക് വര്‍ധിക്കുന്നു. പുതിയ നിരക്ക് 22 മുതല്‍ നിലവില്‍ വരും.

ജലവൈദ്യുതി മന്ത്രാലയം അണ്ടര്‍സെക്രട്ടറി മുഹമ്മദ് അല്‍ബുഷാഹരിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ആയിരം കിലോവാട്ടര്‍ നിലവിലുള്ള 2 ഫില്‍സ് 5 ഫില്‍സായും ആയിരം മുതല്‍ 2000 കിലോവാട്ടര്‍ 10 ഫില്‍സായും 2000 ത്തിനു മുകളില്‍ കിലോവാട്ടിന് 15 ഫില്‍സായും വര്‍ധനവാണുണ്ടാവുക.

ജലവൈദ്യുതി ഉത്പാദനത്തിന് സര്‍ക്കാരിന് ചെലവാകുന്നതും ഉപഭോക്താക്കളില്‍നിന്ന് ഈടാക്കുന്ന നിരക്കും തമ്മില്‍ വലിയ അന്തരമാണുള്ളത്.

ആയിരം ഗാലന്‍ ജലം ഉത്പാദിപ്പിക്കുമ്പോള്‍ 6 കുവൈത്ത് ദിനാര്‍ സര്‍ക്കാരിന് ചെലവാകുമ്പോള്‍ ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കുന്നത് വെറും 800 ഫില്‍സ് മാത്രമാണ്.

കൂടാതെ ഒരു യൂണിറ്റ് വൈദ്യുതി ഉത്പാദനത്തിന് സര്‍ക്കാരിന് വരുന്ന ചെലവ് 28 ഫില്‍സാണ്. ഉപഭോക്താക്കളില്‍നിന്ന് ഈടാക്കിവരുന്നത് യൂണിറ്റിന് വെറും 2 ഫില്‍സ് മാത്രമാണ്.

കഴിഞ്ഞ സാമ്പത്തികവര്‍ഷത്തില്‍ വൈദ്യുതി ഉത്പാദനത്തില്‍ സര്‍ക്കാരിന് ചെലവായത് 1200 ദശലക്ഷം ദിനാറാണ്.

Top