ഇന്റര്‍നെറ്റിന്റെ വേഗത വര്‍ദ്ധിപ്പിക്കാന്‍ മൂന്ന് ഉപഗ്രഹങ്ങളുമായി ഐഎസ്ആര്‍ഒ

ന്യൂദല്‍ഹി: രാജ്യത്ത്‌ ഇന്‍റര്‍നെറ്റിന്‍റെ വേഗത കൂട്ടുന്നതിന് മൂന്ന് ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാനൊരുങ്ങി ഐഎസ്ആര്‍ഒ.

ജിസാറ്റ്-19, ജിസാറ്റ്-11, ജിസാറ്റ്-20 എന്നീ ആശയവിനിമയ ഉപഗ്രഹങ്ങളാണ് വിക്ഷേപിക്കുന്നത്.

ജിസാറ്റ്-19 ജൂണ്‍ മാസത്തില്‍ വിക്ഷേപിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. ജിഎസ്എല്‍വി-എംകെ 3 ഉപയോഗിച്ചായിരിക്കും ജിസാറ്റിന്റെ വിക്ഷേപണം.

ആശവിനിമയത്തിനുള്ള ശേഷി കൂടിയ ഉപഗ്രഹങ്ങളുടെ വിക്ഷേപണത്തിനുള്ള തുടക്കമായിരിക്കും ജിസാറ്റ്-19 എന്നും ഒരു പുതിയ ഉപഗ്രഹ തലമുറ തന്നെ ഇത് സൃഷ്ടിക്കുമെന്നും ഐഎസ്ആര്‍ഒയുടെ അഹമ്മദാബാദിലുള്ള സ്‌പേസ് ആപ്ലിക്കേഷന്‍ സെന്റര്‍ ഡയറക്ടര്‍ തപന്‍ മിശ്ര പറഞ്ഞു.

ഉയര്‍ന്ന ശേഷിയുള്ള ഇന്റര്‍നെറ്റ് വഴി ടെലിവിഷന്‍ തടസ്സങ്ങളില്ലാതെ കാണാനുള്ള സൗകര്യം ഉണ്ടാകുമെന്നും മിശ്ര അറിയിച്ചു.

Top