increases in the CPI to be given to the party, members of the Levy

തിരുവനന്തപുരം: സി.പി.എം. അംഗങ്ങൾ പാർട്ടി നേതൃത്വത്തിന് അടയ്ക്കേണ്ട ലെവി കുത്തനെ വർദ്ധിപ്പിച്ചു.

രണ്ടുമുതൽ നാലുമടങ്ങുവരെയാണ് വർദ്ധന. 2012-ലാണ് ഇതിനു മുമ്പ് ലെവി വർദ്ധിപ്പിച്ചത്. 10,000 രൂപ മുതല്‍ 20,000 രൂപവരെ മാസവരുമാനമുള്ളവരുടെ ലെവി വർഷം 3,600 രൂപയാക്കി. കഴിഞ്ഞ വർഷം വരെ ഇത് 939 രൂപയായിരുന്നു. 60,000ത്തിന് മുകളിൽ മാസവരുമാനമുള്ളവർ അംഗത്വം നിലനിർത്തുന്നതിന് വർഷം 48,000 രൂപ അടയ്ക്കണം.

ജനപ്രതിനിധികൾ മാസ ഓണറേറിയത്തിന്റെ 15 ശതമാനം ലെവി നൽകണം. മാസം ലെവി പിരിക്കുന്ന രീതിയുണ്ടെങ്കിലും സാധാരണ അംഗത്വം പുതുക്കുന്ന ഘട്ടത്തിലാണ് ഈടാക്കുക. ഇക്കുറി പുതുക്കിയ തുക വാങ്ങണമെന്ന് നിർദേശിച്ച് പാർട്ടി നേതൃത്വം കീഴ്ഘടകങ്ങൾക്ക് പ്രത്യേക സർക്കുലർ അയച്ചിരുന്നു.

ഏറ്റവും കുറഞ്ഞ വാർഷിക ലെവി 60 രൂപയാണ്. കേന്ദ്രകമ്മിറ്റി അംഗീകരിച്ച മാനദണ്ഡമനുസരിച്ചാണ് ലെവി വാങ്ങുന്നത്. പ്രത്യേക പരിപാടികൾക്ക് അംഗങ്ങൾ നൽകേണ്ട പിരിവുകൾക്കു പുറമെയാണിത്. അതത് ബ്രാഞ്ചുകൾ വരുമാനം അടിസ്ഥാനമാക്കി ഓരോ അംഗങ്ങൾക്കും തുക നിശ്ചയിക്കും. 1.000 രൂപ മുതൽ ഒരുലക്ഷംവരെ വരുമാനമുള്ളവരെ 11 വിഭാഗങ്ങളിലായി തിരിക്കും.

ഓരോ വിഭാഗത്തിലെയും പരമാവധി തുകയ്ക്കനുസരിച്ചാണ് ലെവി നിശ്ചയിക്കുക.
ഇപ്പോൾ സംസ്ഥാന വ്യാപകമായി ബ്രാഞ്ച് യോഗങ്ങൾ നടന്നുവരികയാണ്.

Top