തലസ്ഥാനത്തെ ആശങ്കയിലാക്കി മലിനീകരണത്തില്‍ വീണ്ടും വര്‍ധനവ്

ഡല്‍ഹി: തലസ്ഥാനത്ത് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നില കൊള്ളുന്ന മോശം കാലാവസ്ഥ മാറ്റമില്ലാതെ തുടരുന്നു.

ഇതിനെ തുടര്‍ന്ന്, ഹരിത ട്രിബ്യൂണല്‍ കഴിഞ്ഞ ദിവസം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിരോധിച്ചു കൊണ്ടുള്ള ഉത്തരവിറക്കിയിരുന്നു.

കൂടാതെ മലിനീകരണം തടയുന്നതിനായി ഡല്‍ഹി സര്‍ക്കാര്‍ കര്‍ശനമായ ട്രാഫിക് നിയമങ്ങളും പുറപ്പെടുവിച്ചിരുന്നു.

കാലാവസ്ഥയുടെ സ്ഥിതി വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മലിനീകരണം ഇനിയുള്ള ദിവസങ്ങളിലും വര്‍ധിക്കുവാനാണ് സാധ്യതയെന്ന് ഇപിസിഎ അംഗവും, സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് എന്‍വിയണ്‍മെന്റ് റിസര്‍ച്ചറുമായ ഉസ്മാന്‍ നസിം വ്യക്തമാക്കി.

വടക്കു-പടിഞ്ഞാറന്‍ കാറ്റും, വാഹനങ്ങളില്‍ നിന്നുള്ള പുകയും എല്ലാം മലിനീകരണം വീണ്ടും വര്‍ധിക്കുന്നതിന് കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു.

ഡല്‍ഹിയില്‍ കാലാവസ്ഥയില്‍ മികച്ച മാറ്റമുണ്ടാകുന്നതു വരെയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അനുവദിക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി.

വൈസ് പ്രസിഡന്റ് എം വെങ്കയ്യ നായിഡുവിന്റെ ഇന്ത്യ സ്‌റ്റേറ്റ് ലെവല്‍ ഡിസീസ് ബേര്‍ഡനില്‍ ഇന്ത്യയുടെ ആരോഗ്യസ്ഥിതിയെ മലിനീകരണം എത്രത്തോളം പ്രതികൂലമായി ബാധിക്കുന്നുണ്ടെന്ന് പറയുന്നു.

കൂടാതെ 1990 നു ശേഷം മലിനീകരണം മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങളില്‍ വര്‍ധനവാണ് ഉണ്ടായിരിക്കുന്നതെന്നും ഈ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

Top