ബിനാമി സ്വത്തുക്കള്‍ കൈവശം വെച്ചവരെ പിടികൂടാന്‍ നികുതിവകുപ്പിന്റെ നടപടികള്‍ ശക്തമാക്കി

മുംബൈ: ബിനാമി സ്വത്തുക്കള്‍ കൈവശം വെച്ചവരെ പിടികൂടുന്നതിന് ആദായ നികുതിവകുപ്പിന്റെ നടപടികള്‍ ശക്തമാകുന്നു. ആദായനികുതി റിട്ടേണ്‍ നല്‍കാത്ത അതിസമ്പന്നരുടെ ഭാര്യമാര്‍, മ്യൂച്വല്‍ ഫണ്ട് നിക്ഷേപത്തില്‍ നോമിനിയായി ചേര്‍ത്തിട്ടുള്ളവര്‍, കഴിഞ്ഞ കുറച്ചുവര്‍ഷങ്ങള്‍ക്കിടെ റിയല്‍ എസ്റ്റേറ്റ് വില്‍പ്പന നടത്തിയവര്‍, നോട്ട് അസാധുവാക്കിയതിനുശേഷം ഒരു ലക്ഷം രൂപയിലധികം നിക്ഷേപിച്ചവര്‍ എന്നിവര്‍ക്ക് നോട്ടീസ് അയയ്ക്കാന്‍ തുടങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

ഇതിനകം 50,000 പേര്‍ക്ക് നോട്ടീസ് അയച്ചതായും അധികൃതര്‍ വ്യക്തമാക്കിയതായാണ് റിപ്പോര്‍ട്ട്. ഇത്തരത്തില്‍ സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് ശേഖരിച്ച ഡാറ്റയിലൂടെ കൂടുതല്‍ പേരെ നികുതി വലയില്‍ കൊണ്ടുവരികയാണ് നികുതി വകുപ്പിന്റെ ലക്ഷ്യം.

Top