45 ലക്ഷം രൂപ കുടിശ്ശിക; ശ്രീവിദ്യയുടെ ചെന്നൈയിലുള്ള ഫ്‌ളാറ്റ് ലേലത്തിന്

sreevidyanew

ചെന്നൈ: അന്തരിച്ച നടി ശ്രീവിദ്യയുടെ ചെന്നൈയിലുള്ള ഫ്‌ളാറ്റ് ലേലത്തിന്. കുടിശ്ശിക ഈടാക്കുന്നതിനായി ആദായ നികുതി വകുപ്പാണ് ലേലത്തിന് വെച്ചത്. 45 ലക്ഷം രൂപയാണ് കുടിശ്ശികയായി ഈടാക്കാനുളളത്. ഈ മാസം 26-നാണ് ലേലം നടക്കുുക.

ശ്രീവിദ്യയുടെ സ്വത്തുകളുടെ സൂക്ഷിപ്പുകാരന്‍ നടനും എം.എല്‍.എയുമായ ഗണേഷ് കുമാര്‍ ആണ്. അദ്ദേഹത്തിന്റെ അനുവാദത്തോടെയാണ് ലേലമെന്ന് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഒരു കോടി പതിനാല് ലക്ഷത്തി പതിനായിരം രൂപയാണ് ഫ്‌ളാറ്റിന് വിലയിട്ടിരിക്കുന്നത്.

അഭിഭാഷകനായ ഉമശങ്കറാണ് ഈ ഫ്‌ളാറ്റില്‍ ഇപ്പോള്‍ വാടകയ്ക്ക് താമസിക്കുന്നത്. മാസവാടകയായ 13,000 രൂപ ഇവര്‍ നല്‍കികൊണ്ടിരിക്കുന്നത് ആദായ നികുതി വകുപ്പിനാണ്.

1996 മുതലുള്ള നികുതി ശ്രീവിദ്യ അടക്കാത്തതിനാല്‍ 13,000 രൂപ മാസവാടക കുടിശ്ശക തീര്‍ക്കാന്‍ പര്യപ്തമല്ലെന്നും അതുകൊണ്ടാണ് ആദായ നികുതി വകുപ്പ് ലേലത്തിന് വയ്ക്കുന്നതെന്നുമാണ് അധികൃതര്‍ അറിയിച്ചത്. കാന്‍സര്‍ ബാധയെ തുടര്‍ന്ന് ശ്രീവിദ്യ 2006 ഒക്ടോബര്‍ 19 നാണ് അന്തരിക്കുന്നത്.

Top