വനിതാ ഐ ലീഗ് ; ചാമ്പ്യന്മാരായ ഈസ്റ്റേൺ സ്പോർടിഗിന് ജയത്തോടെ തുടക്കം

നിതാ ഐ ലീഗിൽ ചാമ്പ്യന്മാരായ ഈസ്റ്റേൺ സ്പോർടിഗിന് ജയത്തോടെ തുടക്കം.

രണ്ടാം ദിനം ഗ്രൂപ്പ് ബിയിൽ നടന്ന മത്സരത്തിൽ മുംബൈയിലെ റഷ് സോക്കറിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ആണ് ഈസ്റ്റേൺ സ്പോർടിഗ്‌ പരാജയപ്പെടുത്തിയത്.

ഈസ്റ്റേൺ സ്പോർടിഗിന്റെ പരമേശ്വരി മത്സരത്തിൽ താരമായി മാറി.

വനിതാ ഐ ലീഗിൽ ഇന്നലെ നടന്ന ആദ്യ മത്സരത്തിൽ സായിയെ ഹാൻസ് വുമൺസ് എഫ് സി എതിരില്ലാത്ത നാലു ഗോളുകൾക്ക് തോൽപ്പിച്ചു.

യുണൈറ്റഡ് വാരിയേഴ്സിനെ ഒന്നിനെതിരെ അഞ്ചു ഗോളുകൾക്ക് തകർത്ത് മറ്റൊരു മത്സരത്തിൽ ക്രിപ്സ ക്ലബ് വിജയം നേടി.

Top